റഫീഞ്ഞയേ ഇപ്പോഴും പിന്തുടര്‍ന്ന് ചെല്‍സി
കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണ വിങ്ങർ റാഫിഞ്ഞയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടെങ്കിലും ബ്രസീലിയന്‍ വിങ്ങറെ ഇപ്പോഴും ചെല്‍സി നിരീക്ഷിക്കുന്നുണ്ട്.ലീഡ്‌സ് യുണൈറ്റഡിലെ തന്റെ രണ്ട് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു കഴിഞ്ഞു.ബാഴ്സയില്‍ വിചാരിച്ച തുടക്കം അല്ല താരത്തിനു ലഭിച്ചത് എങ്കിലും ,ഉസ്മാന്‍ ഡെംബെലെയുടെ അഭാവത്തില്‍ തുടര്‍ച്ചയായി സ്കോര്‍ ചെയ്യാന്‍ കഴിയുന്നുണ്ട് റഫീഞ്ഞക്ക്.

താരം ഇതുവരെ ബാഴ്സക്ക് വേണ്ടി ആറ് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.ബാഴ്സയില്‍ വേണ്ട രീതിയില്‍ കളി സമയം ലഭിക്കുന്നില്ല എങ്കിലും ടീം വിടാന്‍ താരത്തിനു ഉദ്ദേശം ഇല്ല.ബാഴ്സക്ക് വേണ്ടി കളിക്കുക എന്നത് ആണ് തന്‍റെ ലക്‌ഷ്യം എന്ന് പരസ്യമായി പറഞ്ഞ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും വന്ന പല ഓഫറുകളും നിരസിച്ചിരുന്നു.കഴിഞ്ഞ വിന്‍റര്‍ വിന്‍ഡോയില്‍ ആഴ്സണല്‍ നല്‍കിയ ബിഡ് ബാഴ്സയും താരവും നിരസിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ചെല്‍സി ആണ്.എന്ത് വില കൊടുത്തും താരങ്ങളെ വാങ്ങുന്ന ബ്ലൂസ് ഒരു പക്ഷെ ഭീമമായ തുക ഓഫര്‍ ചെയ്യുകയാണ് എങ്കില്‍ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ താരത്തിനെ വില്‍ക്കാനുള്ള ഓപ്ഷന്‍ ബാഴ്സ ഒരുപക്ഷേ പരിഗണിക്കും എന്ന് പ്രമുഖ മാധ്യമമായ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.