അയാക്‌സിന്റെ മുഹമ്മദ് കുഡൂസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് വേണ്ടി റയൽ മാഡ്രിഡ്
അയാക്‌സ് ഫോര്‍വേഡ് മുഹമ്മദ് കുഡൂസിന്റെ ഒപ്പിനായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ റയൽ മാഡ്രിഡ്.എറിക് ടെന്‍ ഹാഗിനു കീഴില്‍ അയാക്സില്‍ കളിച്ച താരത്തിനെ അടുത്ത സമ്മര്‍ വിന്‍ഡോയില്‍ ഒപ്പിടാന്‍ ഉള്ള നീക്കത്തില്‍ ആണ് മാഞ്ചസ്റ്റര്‍.അയാക്സിനു വേണ്ടി ഈ സീസണില്‍ 35 ഗെയിമുകളിൽ നിന്ന് 18 ഗോളുകൾ നേടിയ താരം അദ്ദേഹത്തിന്റെ ലോകക്കപ്പിലെ പ്രകടനം കൊണ്ടും ആരാധക ശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു.

അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ അട്ടാക്കിങ്ങ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന യുണൈറ്റഡിന് കുഡൂസ് നല്ലൊരു ഓപ്ഷന്‍ ആയിരിക്കും.കൂടാതെ താരത്തിനെ എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഉത്തമ ബോധ്യം ടെന്‍ ഹാഗിനുമുണ്ട്.അടുത്ത സമ്മറില്‍ തങ്ങളുടെ വമ്പന്‍ ട്രാന്‍സ്ഫര്‍ ബജറ്റ് വിനിയോഗിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് റയല്‍.ഈ വിന്‍ഡോയില്‍ വില കൂടിയ താരങ്ങളെ ഒന്നും അവര്‍ സൈന്‍ ചെയ്തിരുന്നില്ല.അതിനു ബദലായി വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയില്‍ 200 മില്യണ്‍ യൂറോ ചിലവാക്കാന്‍ മാഡ്രിഡ് കരുതുന്നതായും വാര്‍ത്തയുണ്ട്.കുഡുസിന്‍റെ പ്രകടനം വിലയിരുത്താന്‍ ആയി മാഡ്രിഡ് സ്കൌട്ടിനെ ഈ ആഴ്ച്ച അയച്ചിരുന്നു.മാഡ്രിഡിനെ കൂടാതെ ഘാന താരത്തിനെ സൈന്‍ ചെയ്യാന്‍ എസി മിലാനും ബൊറൂസിയ ഡോർട്ട്മുണ്ടും ആഗ്രഹിക്കുന്നുണ്ട്.