എമിലിയാനോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് ടോട്ടന്‍ഹാം
ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിനോട് ടോട്ടൻഹാം ഹോട്‌സ്‌പർ താൽപ്പര്യം വർധിപ്പിച്ചതായും മുൻ ആഴ്‌സണൽ താരത്തിനു ടോട്ടന്‍ഹാം ഉടന്‍ തന്നെ ഒരു ഒഫീഷ്യല്‍ ഓഫര്‍ നല്‍കുമെന്നും റിപ്പോര്‍ട്ട്.തങ്ങളുടെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ആയ ഹ്യൂഗോ ലോറിസിന് പകരക്കാരനെ കണ്ടെത്തുന്ന തിരക്കില്‍ ആണ് ടോട്ടന്‍ഹാം.ഫ്രഞ്ച് താരവും സ്പര്‍സും തമ്മില്‍ ഉള്ള കരാര്‍ 18 മാസം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ.കൂടാതെ ഈ ഡിസംബറില്‍ ലോറിസിന് 37 വയസ്സ് തികയാന്‍ പോവുകയാണ്.

താരത്തിനു വേണ്ടി ആഴ്സണലിന്റെ ചിരവൈരികള്‍ ആയ ടോട്ടന്‍ഹാം അടുത്ത ആഴ്ച്ച ഒരു ബിഡ് നല്‍കുമെന്ന് വെളിപ്പെടുത്തിയത് പ്രമുഖ മാധ്യമപ്രവർത്തകൻ ആയ ഗാസ്റ്റൺ എഡൽ ആണ്.2020-ൽ ആസ്ട്ടന്‍ വില്ലക്ക് വേണ്ടി കളിക്കാന്‍ ആരംഭിച്ച എമി മികച്ച പ്രകടനം ആണ് ടീമിന് വേണ്ടി കാഴ്ച്ചവെച്ചത്.എന്നാലും നല്ല ഒരു ഓഫര്‍ ലഭിച്ചാല്‍ താരത്തിനെ വില്‍ക്കാന്‍ തന്നെ ആണ് വില്ലയുടെ ഉദ്ദേശം.2027 വരെ തങ്ങളുമായി കരാര്‍ ഉള്ള എമി മാര്‍ട്ടിനസിനെ വില്‍ക്കാന്‍ ആസ്ട്ടന്‍ വില്ല ആവശ്യപ്പെടുന്ന തുക 40 മില്യണ്‍ യൂറോയാണ്.