ഹാരി കെയിന്‍ വില്പനക്ക് ഇല്ല !!!!!
ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനെ വില്‍ക്കാന്‍ ടോട്ടൻഹാം ഹോട്‌സ്‌പറിന് നിലവിൽ പദ്ധതികളൊന്നുമില്ല. ടോട്ടൻഹാമുമായുള്ള ഇംഗ്ലീഷ് താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി വെറും പതിനെട്ടു മാസം കൂടിയേ ബാക്കിയുള്ളൂ.താരത്തിനു വേണ്ടി പല മുന്‍ നിര ക്ലബുകളും രംഗത്ത് വന്നിരുന്നു.ബയേണ്‍ മ്യൂണിക്ക്,യുണൈറ്റഡ് എന്നീ ടീമുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ തന്നെ തുടരുന്നു.

താരത്തിന്‍റെ നിലവിലെ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ ഈ സമ്മര്‍ വിന്‍ഡോയില്‍ നടത്താനും അത് വിജയകരം ആയില്ലെങ്കില്‍ 2023-24 സീസണിൽ താരത്തിനെ നിലനിര്‍ത്തി കൊണ്ട് തങ്ങളുടെ ശ്രമം തുടരാനുമാണ് ക്ലബിന്റെ നീക്കം.ഈ സമ്മറില്‍ താരത്തിനെ വില്‍ക്കാത്തതു വലിയൊരു റിസ്ക് തന്നെ ആണ് എന്ന ഉത്തമ ബോധ്യം ടോട്ടന്‍ഹാമിനുണ്ട്.അടുത്ത സീസണ്‍ അവസാനിച്ചാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒരു ഫ്രീ എജന്റ്റ് ആയി ടീം വിടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ മുന്‍ കാലങ്ങളില്‍ ലണ്ടന്‍ ക്ലബില്‍ തുടരാനുള്ള തീരുമാനം എടുത്ത കെയിന്‍ ഇത്തവണയും തങ്ങളെ കൈ വിടില്ല എന്ന വിശ്വാസത്തില്‍ ആണ് ടോട്ടന്‍ഹാം.