ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിറ്റർ റോക്ക് ബാഴ്സക്ക് വേണ്ടി ആഴ്‌സണലിന്‍റെ ഓഫര്‍ നിരസിച്ചു
വരാന്‍ ഇരിക്കുന്ന വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണയിൽ ചേരുന്നതിന് വേണ്ടി ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റിക്കോ പരാനൻസിന് വേണ്ടി കളിക്കുന്ന യുവ താരം വിറ്റർ റോക്ക് ആഴ്‌സണലിലേക്കുള്ള നീക്കം നിരസിച്ചതായി റിപ്പോർട്ട്.റയല്‍ മാഡ്രിഡ് സൈന്‍ ചെയ്ത എന്‍ഡ്രിക്കിനെ പോലെ തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു യുവ താരമാണ് വിക്ടര്‍ റോക്ക്.താരത്തിനു വേണ്ടി പല ക്ലബുകളും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന് ബാഴ്സയില്‍ കളിയ്ക്കാന്‍ തന്നെ ആണ് ആഗ്രഹം.

കഴിഞ്ഞ ഒരു അഭിമുഖത്തില്‍ അദ്ദേഹം ബാഴ്സയേ ഏറെ ആരാധിക്കുന്നു എന്നും കറ്റാലന്‍ ടീമിന് വേണ്ടി കളിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട് എന്നും പറഞ്ഞിരുന്നു.റോക്കിന്റെ ഏജന്റുമായി ബാഴ്സ ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.യുവതാരത്തിനായി ഈ സമ്മര്‍ വിന്‍ഡോയില്‍ തന്നെ ഒരു ബിഡ് നല്‍കാന്‍ മാനെജ്മെന്റ് തയ്യാറായി കഴിഞ്ഞു.ഇതോടെ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവ സ്ട്രൈക്കര്‍ യൂസൗഫ മൗക്കോക്കോയേ സൈന്‍ ചെയ്യാനുള്ള നീക്കം ബാഴ്സ ഉപേക്ഷിച്ചു.