ഐപിഎൽ 2023 ; ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് കെയ്ൻ വില്യംസണേയും ടിം സൗത്തിയേയും കിവി ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്
കെയ്ൻ വില്യംസണും ടിം സൗത്തിയും ഉൾപ്പെടെ നാല് കിവി താരങ്ങൾക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കാതെ അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളിൽ ചേരാൻ ഉള്ള അനുമതി ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നു. വില്യംസൺ (ഗുജറാത്ത് ടൈറ്റൻസ്), സൗത്തി (കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഡെവൺ കോൺവെ, മിച്ചൽ സാന്റ്നർ ( ചെന്നൈ സൂപ്പർ കിംഗ്സ്) എന്നിവരുടെ സേവനം ഇതോടെ ഐപിഎല്‍ ക്ലബുകള്‍ക്ക് ലഭിച്ചേക്കും.

വില്യംസണിന്റെ അഭാവത്തിൽ ന്യൂസിലൻഡ് ടീമിനെ ടോം ലാതം നയിക്കും.ഇത് കൂടാതെ മാർക്ക് ചാപ്മാൻ, ബെൻ ലിസ്റ്റർ, ഹെൻറി നിക്കോൾസ് എന്നീ താരങ്ങള്‍ക്ക് ന്യൂസ്ലാന്‍ഡ് ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചേക്കും.മറ്റു കിവി താരങ്ങള്‍ ആയ ഫിൻ അലൻ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), ലോക്കി ഫെർഗൂസൺ (കെകെആർ), ഗ്ലെൻ ഫിലിപ്‌സ് (സൺറൈസേഴ്‌സ് ഹൈദരാബാദ്) എന്നിവർ മാർച്ച് 25 ന് ഓക്‌ലൻഡിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് ശേഷം ഇന്ത്യയിലേക്ക് പറക്കും.