ടി20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 3-0ന് തകര്‍ത്ത് ബംഗ്ലാ കടുവകള്‍
മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്തിരിക്കുന്നു.ആദ്യ കളി ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ബംഗ്ലാദേശ് സ്വന്തമാക്കി, നിലവിലെ ടി20, ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ പരമ്പര വിജയം ആണിത്.ഇതിനു മുന്‍പേ നടന്ന ഏകദിന പരമ്പര രണ്ടേ ഒന്നിന് ഇംഗ്ലീഷ് ടീം ജയിച്ചിരുന്നു.

ടോസ് നേടിയ ഇംഗ്ലണ്ട് ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ലിട്ടന്‍ ദാസ്(73 റണ്‍സ്), നജ്മുല്‍ ഹുസൈന്‍ ഷാന്‍റ്റോ(47 റണ്‍സ് ) എന്നിവരുടെ പ്രകടനത്തിന്‍റെ മികവില്‍ നിശ്ചിത ഇരുപത് ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ട്ടത്തില്‍ ബംഗ്ലാദേശ് 158 റണ്‍സ് എടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലീഷ് പടക്ക് ആറു വിക്കറ്റ് നഷ്ട്ടത്തില്‍ 142 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.ഡേവിഡ് മലാനും ,ജോസ് ബട്ട്ലറും മാത്രമാണു ഇംഗ്ലണ്ട് നിരയില്‍ തരകേടില്ലാതെ ബാറ്റു വീശിയത്.ഹാഫ് സെഞ്ച്വറി നേടിയ ലിട്ടന്‍ ദാസ് ആണ് മാന്‍ ഓഫ് ദി മാച്ച്.പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച നജ്മുല്‍ ഹുസൈന്‍ ആണ് മാന്‍ ഓഫ് ദി സീരീസ്.