പാരീസ് സെന്റ് ജെർമെയ്‌നിൽ തുടരാന്‍ നെയ്മര്‍
ബാഴ്‌സലോണയിലേക്ക് തിരിച്ചു വരും എന്നും ചെല്‍സി വഴി പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കും എന്നിങ്ങനെ പല റൂമറുകള്‍ നില നില്‍ക്കുമ്പോഴും പാരീസ് സെന്റ് ജെർമെയ്‌നിൽ വിരമിക്കാൻ ഉള്ള തയ്യാറെടുപ്പില്‍ ആണ് നെയ്മര്‍.ബാഴ്സയില്‍ നിന്ന് ഏറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ താരം പിഎസ്ജിക്ക് വേണ്ടി ലീഗ് കിരീടങ്ങള്‍ നേടി എടുത്തു എങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം ഇപ്പോഴും അവര്‍ക്ക് കിട്ടാകനി തന്നെ ആണ്.

യൂറോപ്യന്‍ ലീഗില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശം തന്നെ ആണ്.പരിക്കുകള്‍ അലട്ടിയ നെയ്മര്‍ പലപ്പോഴും ഫ്രഞ്ച് ക്ലബിനു ഒരു ബാധ്യതയായി മാറിയിരുന്നു.താരത്തില്‍ പ്രതീക്ഷ നഷ്ട്ടപ്പെട്ട ബോര്‍ഡ് അദേഹതിനെ കിട്ടുന്ന വിലക്ക് നല്‍കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ സര്‍ജറി പൂര്‍ത്തിയാക്കിയതിനു ശേഷം പിഎസ്ജിയില്‍ തിരിച്ചു വന്നു കളിയ്ക്കാന്‍ ആണ് നെയ്മര്‍ ആഗ്രഹിക്കുന്നത്.നിലവില്‍ അദ്ദേഹത്തിന്റെ കരാര്‍ 2027 ല്‍ പൂര്‍ത്തിയാകും.കരാര്‍ പൂര്‍ത്തി ആകുന്നതോടെ തന്‍റെ ബൂട്ട് അഴിക്കാനും അദ്ദേഹം പദ്ധതിയിടുന്നു.2026 ലോകക്കപ്പില്‍ കളിച്ച് ബ്രസീലിയന്‍ ടീമില്‍ നിന്നും അദ്ദേഹം വിരമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.