യുവന്‍റ്റസ് സ്ട്രൈക്കര്‍ക്ക് വേണ്ടി ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
യുവന്റസ് ഫോർവേഡ് ദുസാൻ വ്‌ലഹോവിച്ചിനായുള്ള റേസില്‍ ഞ്ചസ്റ്റർ യുണൈറ്റഡ് ബഹുദൂരം മുന്നിലാണെന്ന് റിപ്പോർട്ട്.2022 ജനുവരിയിൽ ഫിയോറന്റീനയിൽ നിന്ന് യുവന്‍റ്റസിലേക്ക് മാറിയ താരം 19 ഗോളുകളും ആറ് അസിസ്റ്റുകളും സീരി എ ക്ലബിന് വേണ്ടി നേടിയിട്ടുണ്ട്.ഇത്തവണ ലീഗില്‍ നിന്നും പതിനഞ്ചു പൊയന്റുകള്‍ നഷ്ട്ടപ്പെട്ട യുവന്‍റ്റസിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുക എന്നത് അസാധ്യം തന്നെ ആണ്.അതിനാല്‍ തന്‍റെ കരിയറിന് കൂടുതല്‍ മെച്ചം ലഭിക്കുന്നതിനു വേണ്ടി മറ്റ് മുന്‍ നിര ക്ലബുകളിലേക്ക് മാറാന്‍ സെര്‍ബിയന്‍ താരം ലക്‌ഷ്യം ഇടുന്നുണ്ട്.

താരത്തിന്‍റെ ഒപ്പിനു വേണ്ടി പ്രീമിയര്‍ ലീഗില്‍ നിന്ന് തന്നെ ചെല്‍സിയും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ തവണ താരത്തിനെ സൈന്‍ ചെയ്യാന്‍ ആഴ്സണലും ലക്‌ഷ്യം ഇട്ടിരുന്നു.റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് പകരം ഒരു ക്ലാസിക്ക് സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്കും താല്പര്യപ്പെടുന്നുണ്ട്.എന്നാല്‍ ഇറ്റാലിയന്‍ പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ കാല്‍സിമെര്‍ക്കാട്ടോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ലക്‌ഷ്യം ഇടുന്നുണ്ട്.താരത്തിന്‍റെ പ്രൊഫൈല്‍ ടീമിന് അനുയോജ്യം ആണ് എന്ന് മാനേജ്മെന്റും മാനേജര്‍ ആയ എറിക് ടെന്‍ ഹാഗും കരുതുന്നുണ്ട്.ഈ സമ്മറില്‍ താരത്തിനു വേണ്ടി ഒരു ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ ക്ലബ് തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.