മാഡ്രിഡില്‍ നിന്ന് പോകാന്‍ ഹസാര്‍ഡ് തയ്യാറല്ല
2024ൽ കരാർ അവസാനിക്കുന്നതിന് മുമ്പ് റയൽ മാഡ്രിഡ് വിടാൻ ഈഡൻ ഹസാർഡിന് ഉദ്ദേശമില്ല.2019 ൽ സാന്റിയാഗോ ബെർണബ്യൂവിലേക്ക് നൂറു പ്രതീക്ഷകളുമായി വന്ന താരം മാഡ്രിഡിന്റെ കരിയറിലെ ഏറ്റവും വില കൂടിയ ഫ്ലോപ്പ് താരമായി അദ്ദേഹം.പരിക്കുകളും അസ്ഥിരതയും ഫിറ്റ്നസ് ഇലായ്മയും അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിച്ചു.

താരത്തിനെ വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പറഞ്ഞു വിടാനുള്ള തയ്യാറെടുപ്പില്‍ ആണ് മാഡ്രിഡ്.എന്നാല്‍ സ്പെയിനിന്റെ തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയ കുടുംബത്തോടൊപ്പം നില്‍ക്കുക എന്നതിനാണ് ഇപ്പോള്‍ ഹസാര്‍ഡ് വില കല്‍പ്പിക്കുന്നത്.അത് കൊണ്ട് കരാര്‍ തീരാന്‍ അവശേഷിക്കുന്ന 16 മാസം മാഡ്രിഡില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.കൂടാതെ അദ്ദേഹത്തിന്റെ മകന്‍ റയലിന്റെ ഫുട്ബോള്‍ അക്കാഡമിയില്‍ ആണ് കളി പഠിക്കുന്നത്.അതിനാല്‍ മാഡ്രിഡ് എന്ന നഗരം ഇപ്പോള്‍ വിടാന്‍ അദ്ദേഹത്തിന് തീരെ ഉദ്ദേശം ഇല്ല.