പോര്‍ച്ചുഗീസ് താരമായ റാഫേൽ ലിയോയേ സൈന്‍ ചെയ്യാനുള്ള അവസരം റയലിന്
ഏജന്റ് ജോർജ്ജ് മെൻഡസ് തന്‍റെ ക്ലയന്റ് ആയ റാഫേൽ ലിയോയേ സൈന്‍ ചെയ്യാനുള്ള അവസരം റയൽ മാഡ്രിഡിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.ലിയോ നിലവിൽ മിലാനുമായി കരാർ ചർച്ചകളിലാണ്.എന്നാല്‍ താരം മാഡ്രിഡില്‍ കളിച്ചാല്‍ അദ്ധേഹത്തിന്റെ കരിയറില്‍ വന്‍ മുന്നേറ്റം ലഭിക്കും എന്ന് ഏജന്റ് മെന്‍ഡസ് കരുതുന്നു.

താരത്തിനു വേണ്ടി മറ്റ് പല മുന്‍നിര ക്ലബുകളും രംഗത്ത് ഉണ്ട്.പ്രീമിയർ ലീഗ് ക്ലബ് ആയ ചെല്‍സി തന്നെ ആണ് താരത്തിനു വേണ്ടിയുള്ള റേസിലും മുന്നില്‍ ഉള്ളത്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുല്‍ ഓപ്ഷന്‍ താരം തള്ളി കളയാന്‍ ആണ് സാധ്യത.ഇംഗ്ലണ്ടിലെ കാലാവസ്ഥ തനിക്ക് തീരെ പറ്റില്ല എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.മിലാനില്‍ തുടരാന്‍ തന്നെ ആണ് ലിയോക്ക് താല്പര്യം, എന്നാല്‍ താരത്തിന്‍റെ വേതനം സംബന്ധിച്ച് ഒരു കരാറില്‍ എത്താന്‍ ക്ലബിനും താരത്തിനും കഴിഞ്ഞിട്ടില്ല.റയല്‍ മാനേജ്മെന്റിന് ലിയോയുടെ പ്രൊഫൈലില്‍ വലിയ താല്പര്യം ഒന്നും പ്രകടിപ്പിച്ചിട്ടില്ല എങ്കിലും അദ്ധേഹത്തെ സൈന്‍ ചെയ്യാനുള്ള സാധ്യത മുഴുവനായും അവര്‍ തള്ളികളഞ്ഞിട്ടുമില്ല.