അൻസെലോട്ടിയോട് ദേഷ്യം ; ബാഴ്സയിലേക്ക് പോകാന്‍ ഒരുങ്ങി അസന്‍സിയോ
കാർലോ അൻസെലോട്ടിയുടെ സമീപകാല ടീം സിലക്ഷനില്‍ മാർക്കോ അസെൻസിയോ വളരെ അധികം നിരാശന്‍ ആണ്.തന്‍റെ കരിയര്‍ റയലില്‍ തുടര്‍ന്നാല്‍ ഒരിക്കലും ഒരു ഉയര്‍ച്ച ലഭിക്കാന്‍ പോകുന്നില്ല എന്ന് താരം മനസിലാക്കിയതായി പ്രമുഖ കായിക മാധ്യമമായ സ്പോര്‍ട്ട് വെളിപ്പെടുത്തി.അതിനാല്‍ ഈ സീസണ്‍ അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാവുന്ന സ്പാനിഷ് താരം റയല്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമായിരിക്കുന്നു.

താരത്തിനെ സൈന്‍ ചെയ്യാന്‍ പല മുന്‍ നിര ക്ലബുകളും താല്‍പര്യപ്പെടുന്നുണ്ട്.അതില്‍ മുന്‍ പന്തിയില്‍ ഉള്ളത് റയലിന്റെ ചിര വൈരികള്‍ ആയ ബാഴ്സലോണയാണ്.താരത്തിനെ സൈന്‍ ചെയ്യാനുള്ള സാദ്ധ്യതകള്‍ കാലങ്ങള്‍ ഏറെയായി ബാഴ്സ ആരായുന്നുണ്ട്.എന്നാല്‍ ഒരു ഒഫീഷ്യല്‍ ബിഡ് അവര്‍ നല്‍കിയിട്ടില്ല എന്നേ ഉള്ളൂ.ഇത്തവണ അതിനുള്ള സാധ്യതകള്‍ വളരെ അധികം കാണുന്നുണ്ട്.താരത്തിന്‍റെ എജന്റുമായി ബാഴ്സ ചര്‍ച്ച ഉടന്‍ തന്നെ നടത്തിയേക്കും എന്നും വാര്‍ത്തകള്‍ ഉണ്ട്.