ബയേണ്‍ മ്യൂണിക്കിലും അവസരം ലഭിക്കുന്നില്ല ; ക്യാൻസലോ നിരാശനാണ്
പാരീസ് സെന്റ് ജെർമെയ്‌നെതിരായ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ ജോവോ കാൻസെലോയേ ബെഞ്ചില്‍ ഇരുത്താന്‍ തീരുമാനിച്ച് ബയേണ്‍ മ്യൂണിക്ക്.വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഡെഡ്‌ലൈൻ ഡേയിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ബുണ്ടസ്ലിഗയിലേക്ക് പോയത് ഏവരെയും ഞെട്ടിച്ച് കൊണ്ടാണ്.പെപ് ഗാർഡിയോളയുടെ കീഴിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും വേണ്ട പോലെ അവസരം തനിക്ക് ലഭിക്കുന്നില്ല എന്നായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്‍റെ പരാതി.

മ്യൂണിക്കില്‍ പോയി ആദ്യ മത്സരത്തില്‍ തന്നെ അസിസ്റ് നല്‍കി കാന്‍സലോ മികച്ച തുടക്കം കുറിച്ചു എങ്കിലും ശനിയാഴ്ച സ്റ്റട്ട്ഗാർട്ടിനെതിരെ താരത്തിനെ കോച്ച് നാഗല്‍സ്മാന്‍ കളിപ്പിച്ചില്ല.പിഎസ്‌ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ അദ്ദേഹത്തിനെ പകുതി സമയത്ത് പിച്ചില്‍ നിന്ന് പിന്‍വലിച്ചു.രണ്ടാം പാദത്തിലും അദ്ദേഹം കളിക്കില്ല എന്ന് അറിഞ്ഞത് മുതല്‍ കാന്‍സലോ വലിയ വിഷമത്തില്‍ ആണ്.അദ്ദേഹത്തിന് പകരം ജോസിപ് സ്റ്റാനിസിക്കിനെ കളിപ്പിക്കാന്‍ ആണ് ബയേണ്‍ തീരുമാനിച്ചിരിക്കുന്നത്.സിറ്റിയില്‍ തനിക്ക് ലഭിച്ച അതേ പെരുമാറ്റം തന്നെ ജര്‍മന്‍ ക്ലബില്‍ നിന്നും ലഭിക്കുന്നു എന്നത് താരത്തിനെ വല്ലാതെ അലട്ടുന്നുണ്ട്.അടുത്ത സമ്മറില്‍ സിറ്റി,മ്യൂണിക്ക് അല്ലാതെ മറ്റ് ക്ലബുകളില്‍ പോയി തന്‍റെ കരിയര്‍ തുടരാന്‍ ആണത്രേ ഇപ്പോള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.