ബാഴ്സക്ക് അടുത്ത പരീക്ഷണം ; 177 മില്യൺ പൗണ്ട് സമാഹരിക്കുന്നത് വരെ കളിക്കാരെ സൈൻ ചെയ്യാനാകില്ലെന്ന് ലാ ലിഗ മേധാവി
താരങ്ങളെ വിറ്റ് 177 മില്യൺ പൗണ്ട് സമാഹരിച്ചില്ലെങ്കിൽ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണയ്ക്ക് പുതിയ കളിക്കാരെ സൈൻ ചെയ്യാൻ കഴിയില്ലെന്ന് ലാ ലിഗ ചീഫ് ഹാവിയർ ടെബാസ് സ്ഥിരീകരിച്ചു.കഴിഞ്ഞ സീസണിലും കാര്യങ്ങള്‍ ഇങ്ങനെ ഒകെയായിരുന്നു എങ്കിലും ടിവി റൈറ്റ്സ് വിറ്റും ക്ലബ് സ്റ്റുഡിയോ വിറ്റും ഫിനാന്‍ഷ്യല്‍ ലെവര്‍ ബാഴ്സ ആക്റ്റിവേറ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ എഫ്‌എഫ്‌പി മാനദണ്ഡങ്ങൾ വെച്ച് നോക്കുകയാണ് എങ്കില്‍ 177.21 മില്യൺ പൗണ്ട് കൂടുതല്‍ ബാഴ്സയുടെ കണക്കില്‍ കാണുന്നുണ്ട്.അത് മാറ്റണം എങ്കില്‍ താരങ്ങളെ വില്‍ക്കണം. ഗാവിയേ റെജിസ്റ്റര്‍ ചെയ്തതില്‍ കൃത്രിമം ഉണ്ടെന്നു പറഞ്ഞു യുവ താരത്തിന്‍റെ സൈനിങ്ങ് റദ്ദ് ചെയ്യാന്‍ തെബാസ് വീണ്ടും കേസ് കൊടുത്തിട്ടുണ്ട്.പലപ്പോഴായി ബാഴ്സക്ക് നേരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച തെബാസ് ക്ലബിന്റെ മഹത്വം ഇല്ലാതാക്കുകയാണ് എന്ന് ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട മാധ്യമങ്ങളോട് പറഞ്ഞിരുന്നു.