ഇൻഡോർ പിച്ചിന് ഡീമെറിറ്റ് പോയിന്റുകൾ നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
ഇൻഡോറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് നടന്ന പിച്ച് ഔട്ട്‌ഫീൽഡ് മോണിറ്ററിംഗ് പ്രക്രിയ പ്രകാരം “മോശം” ആണ് എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ഇത് മൂലം ഹോൾക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളിൽ 30 വിക്കറ്റുകൾ നിലം പൊത്തിയ പിച്ചിനെ പല ക്രിക്കറ്റ് വിദഗ്ധരും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഐസിസി പിച്ച് ആൻഡ് ഔട്ട്‌ഫീൽഡ് മോണിറ്ററിംഗ് പ്രോസസ് അനുസരിച്ച്, അഞ്ച് വർഷത്തിനുള്ളില്‍ ക്രിക്കറ്റ് ഗവേണിംഗ് ബോഡി അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകൾ നൽകിയാൽ ഏത് വേദിക്കും സസ്പെൻഷൻ നേരിടേണ്ടിവരും.ഹോൾക്കർ സ്റ്റേഡിയത്തിൽ ഇന്ത്യയെ 9 വിക്കറ്റിന് തോൽപ്പിച്ച് പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഓസ്‌ട്രേലിയ നാല് ടെസ്റ്റുകളുടെ പരമ്പര 2-1 ആക്കി.ഈ വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.