മേസൺ ഗ്രീൻവുഡിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലോണ്‍ – ട്രാന്‍സ്ഫര്‍ ഓഫറുകൾ ലഭിക്കുന്നു
മേസൺ ഗ്രീൻവുഡിനെ താൽക്കാലിക വായ്പാ കരാറിൽ എടുക്കാനുള്ള സാധ്യതകളെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡുമായി നിരവധി ക്ലബുകള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് നല്‍കി പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി ടെലഗ്രാഫ്.ബലാത്സംഗത്തിനും ശാരീരിക ആക്രമണത്തിനും സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത താരത്തിനെ ഒരു വർഷം മുമ്പ് യുണൈറ്റഡ് സസ്‌പെൻഡ് ചെയ്തിരുന്നു.

പ്രധാന സാക്ഷി പിൻവലിഞ്ഞതിനെ തുടര്‍ന്ന് കേസ് ഒഴിവായി പോയി എങ്കിലും ക്ലബിന്റെ സസ്പെന്‍ഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.കളിക്കാരന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും തീരുമാനിക്കുന്നതിന് മുമ്പ്, കളിക്കാരനെക്കുറിച്ച് സ്വന്തമായി അന്വേഷണം നടത്താൻ ക്ലബ് തീരുമാനിച്ചിരുന്നു.അത് പൂര്‍ത്തിയായാല്‍ മാത്രമേ അദ്ധേഹത്തെ എന്ത് ചെയ്യണം എന്ന് റെഡ് ഡെവിള്‍സ് തീരുമാനിക്കുകയുള്ളൂ.ഇപ്പോഴും ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിരിക്കുന്ന തുര്‍ക്കിയില്‍ നിന്ന് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉള്ള ക്ലബുകള്‍ ഉണ്ട് എന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.മുന്‍ നിര തുര്‍ക്കിഷ് ക്ലബ് ആയ ഫെനര്‍ബാഷ് കഴിഞ്ഞ ആഴ്ചകളില്‍ ഗ്രീന്‍വുഡിന്റെ എജന്റുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.