ചാമ്പ്യൻസ് ലീഗ് തയ്യാറെടുപ്പുകളുടെ ഭാഗമായി റഹീം സ്റ്റെർലിംഗിനെ കൊണ്ടുവരാന്‍ ആഴ്സണല്‍
ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ ചെൽസി വിംഗർ റഹീം സ്റ്റെർലിങ്ങുമായി വീണ്ടും ഒന്നിക്കുന്നതിന് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ താൽപ്പര്യപ്പെടുന്നു.സിറ്റിയില്‍ പെപ്പിന് കീഴില്‍ ഇതിനു മുന്നേ ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. 2016/17 സീസണിന് ശേഷം യൂറോപ്പിയന്‍ മത്സരത്തില്‍ കളിക്കാന്‍ ഇതുവരെ ആഴ്സണലിന് കഴിഞ്ഞിട്ടില്ല.നിലവിലെ സാഹചര്യം അനുസരിച്ച് പ്രീമിയര്‍ ലീഗ് എടുക്കാന്‍ സാധ്യത ആഴ്സണലിന് തന്നെ ആണ്.

അങ്ങനെ സംഭവിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണല്‍ കളിച്ചേക്കും.ഇതിനകം തന്നെ ആഴ്സണല്‍ അവരുടെ ചാമ്പ്യന്‍സ് ലീഗ് പദ്ധതികള്‍ തയ്യാറാക്കി വെക്കുന്നുണ്ട്.നിലവിലെ ആഴ്സണല്‍ സ്ക്വാഡ് താരങ്ങള്‍ അധികവും വളരെ ചെറുപ്പം ആണ്.ആവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കളിച്ച പരിചയം ഇല്ല.ഈ അവസ്ഥയില്‍ ഇപ്പോള്‍ ചെല്‍സിയില്‍ കളിക്കുന്ന റഹിം സ്റ്റര്‍ലിങ്ങിനെ ടീമിലേക്ക് കൊണ്ടുവരാന്‍ ആര്‍റെറ്റ പദ്ധതിയിടുന്നു.മാഞ്ചസ്റ്റർ സിറ്റിയിൽ അദ്ദേഹത്തിന് കീഴില്‍ കളിച്ച ഇംഗ്ലണ്ട് താരത്തിനു മേല്‍ സ്പാനിഷ് കോച്ചിന് വലിയ മതിപ്പാണ് ഉള്ളത്.അദ്ദേഹത്തിന്റെ ചാമ്പ്യന്‍സ് ലീഗിലെ കളിച്ചുള്ള പരിചയം ആഴ്സണലിലെ യുവ താരങ്ങള്‍ക്ക് ഉപകാരപ്രദം ആയേക്കും എന്ന് ആര്‍റെറ്റ കരുതുന്നു.