ബാക്കപ്പ് പ്ലേയര്‍ ആയി തുടരാന്‍ താല്‍പര്യം ഇല്ല ; ആഴ്സണല്‍ വിടാന്‍ ഒരുങ്ങി ടിയേണി
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കീറൻ ടിയേണി ആഴ്സണലിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്.2019 ഓഗസ്റ്റിൽ തന്‍റെ ബാല്യകാല ക്ലബ് ആയ സെൽറ്റിക്കിൽ നിന്നാണ് താരം ലണ്ടനിലേക്ക് കൂറ് മാറിയത്.ആഴ്സണലിലേക്ക് വന്നതിനു ശേഷം താരത്തിന്റെ കരിയര്‍ പ്രൊഫൈല്‍ മുകളിലേക്ക് കുതിക്കാന്‍ തുടങ്ങി എങ്കിലും ലെക്‌സാണ്ടർ സിൻചെങ്കോയുടെ വരവോടെ അദ്ദേഹം ടീമിലെ വെറും ബാക്കപ്പ് പ്ലേയര്‍ ആയി മാറി.

ഈ സീസണില്‍ അദ്ദേഹം വെറും 462 മിനിറ്റ് ഫുട്ബോൾ മാത്രമാണ് കളിച്ചത്.ദി മിറർ പറയുന്നതനുസരിച്ച് ടീമിലെ തന്റെ അവസ്ഥയിൽ താരം വളരെ അധികം നിരാശയില്‍ ആണ്.2026 വരെ താരത്തിന്‍റെ കരാര്‍ നീളുന്നു.എന്നാല്‍ എത്രയും പെട്ടെന്ന് കൂടുതല്‍ സമയം ലഭിക്കുന്ന ടീമിലേക്ക് മാറാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു.പ്രീമിയര്‍ ലീഗ് ക്ലബ് ആയ ന്യൂ കാസില്‍ യുണൈറ്റഡ്,സീരി എ ക്ലബ് യുവന്‍റ്റസ് എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.