നഥാന്‍ ഏക്കിന്‍റെ കരാര്‍ നീട്ടാന്‍ സിറ്റി
മാഞ്ചസ്റ്റർ സിറ്റി നഥാൻ ഏക്കുമായുള്ള പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ ആദ്യ രണ്ട് സീസണുകളിൽ, മുൻ ബോൺമൗത്ത് താരം തന്‍റെ പ്രകടനം കൊണ്ട് പെപ്പിന്റെ പ്രീതി നേടിയെടുത്തു.താരത്തിനെ കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ ചെല്‍സി സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എങ്കിലും അദ്ദേഹം സിറ്റിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു.

ഫുട്ബോൾ ഇൻസൈഡർ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്‍റെ കരാര്‍ നീട്ടാന്‍ സിറ്റി താല്‍പര്യപ്പെടുന്നു.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും രണ്ടു വര്‍ഷവും നാല് മാസവും ഉണ്ട്.എന്നാല്‍ താരത്തിനെ സിറ്റിയിലെ ഏറെ കാലത്തെ കരാറില്‍ ഒപ്പിടിപ്പിക്കാന്‍ സിറ്റി അധികൃതരും ഗാർഡിയോളയും ആഗ്രഹിക്കുന്നു.താരത്തിന്‍റെ നിലവിലെ വേതനവും കൂട്ടി നല്‍കാന്‍ മാനെജ്മെന്റ് തീരുമാനിച്ചിട്ടുണ്ടത്രേ.