റോമ ഫോർവേഡ് ടാമി എബ്രഹാമിനെ വീണ്ടും സൈൻ ചെയ്യാനുള്ള നീക്കം ചെൽസി പരിഗണിക്കുന്നു
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റോമ ഫോർവേഡ് ടാമി എബ്രഹാമുമായി വീണ്ടും ഒന്നിക്കാൻ ചെൽസി ആലോചിക്കുന്നതായി റിപ്പോർട്ട്.ബ്ലൂസ് അക്കാദമിയില്‍ നിന്ന് ഫുട്ബോള്‍ പഠിച്ച താരം ചെല്‍സി ആദ്യ ടീമിലേക്ക് ഇടം കയറുകയും ചെയ്തു.എന്നാല്‍ തോമസ് ടുഷലിന്റെ വരവോടെ താരത്തിന്‍റെ കളി സമയം കുറവാകാന്‍ തുടങ്ങി.2021-ൽ 34 മില്യൺ പൗണ്ടിന്റെ ഒരു ഇടപാടിൽ താരം റോമയിലെക്ക് പോയി.

റോമയില്‍ താരത്തിന്‍റെ പ്രകടനം വളരെ മികച്ചത് തന്നെ ആയിരുന്നു.മൊറീഞ്ഞോയുടെ കീഴില്‍ തന്‍റെ നഷ്ട്ടപ്പെട്ട ഫോം അബ്രഹാം വീണ്ടെടുത്തിരിക്കുന്നു.2026 വരെയാണ് അദ്ദേഹത്തിന്റെ റോമയിലെ കരാര്‍.എന്നാല്‍ രണ്ടു സീസന്‍ കഴിഞ്ഞാല്‍ 68 മില്യൺ യൂറോ കൊടുത്ത് താരത്തിനെ തിരികെ വാങ്ങാന്‍ ഉള്ള ഓപ്ഷന്‍ ആക്റ്റിവേററ് ആയേക്കും.ഈ ഒരു സാഹചര്യം മുതല്‍ എടുക്കാന്‍ ആണ് ചെല്‍സി തീരുമാനിച്ചിരിക്കുന്നത്.2022-23 കാമ്പെയ്‌നിന്റെ അവസാനത്തിൽ താരത്തിനെ തിരികെ വാങ്ങാന്‍ ഉള്ള ഓപ്ഷന്‍ ആണ് ഇപ്പോള്‍ ചെല്‍സി തീരുമാനിച്ചിരിക്കുന്നത്.