ആസ്റ്റൺ വില്ലയുടെ ഓഫര്‍ നിരസിച്ച് ബാഴ്‌സയുടെ ഡയറക്ടർ മാറ്റ്യു അലമാനി
ആസ്റ്റൺ വില്ലയിൽ ചേരാനുള്ള ഓഫർ ബാഴ്‌സലോണയുടെ ഫുട്‌ബോൾ ഡയറക്ടർ മാറ്റു അലെമാനി നിരസിച്ചതായി റിപ്പോർട്ട്.ബാഴ്‌സലോണയിലെ അലമാനിയുടെ പ്രവർത്തനങ്ങൾ യൂറോപ്പിലെമ്പാടും താൽപ്പര്യം ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെ ടീമിലേക്ക് കൊണ്ടുവരാന്‍ പല യൂറോപ്പിയന്‍ മുന്‍ നിര ക്ലബുകളും താല്‍പര്യപ്പെടുന്നതായി വാര്‍ത്തയുണ്ട്.ഒരു മികച്ച സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് കൊണ്ട് വരാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇപ്പോള്‍ വില്ല.

അതിനു വളരെ അധികം യോജിച്ച ഒരു ലീഡര്‍ ആയി അലെമാനിയേ അവര്‍ കാണുന്നു.ബാഴ്‌സ മേധാവി ജോവാൻ ലാപോർട്ടയുടെ പ്രോജക്‌റ്റിൽ വളരെ അധികം പ്രധാനപ്പെട്ട റോള്‍ നിര്‍വഹിക്കുന്ന അലെമാനി ഇപ്പോള്‍ ബാഴ്സ വിടുന്ന കാര്യം ചിന്തിക്കുന്നേ ഇല്ല.ലാലിഗ മേധാവി ആയ ഹാവിയർ ടെബാസിന്‍റെ പുതിയ ബിലിനു അനുസരിച്ച് ഏകദേശം 200 മില്യൺ യൂറോയുടെ വേതനം അദ്ദേഹം ഒറ്റയടിക്ക് വെട്ടി കുറച്ചു.പല താരങ്ങളെയും പുറത്താക്കിയ അദ്ദേഹം ലാലിഗയിലെ ദുഷ്കരമായ നിയമങ്ങള്‍ നില നിന്നപ്പോഴും പല വന്‍ സൈനിങ്ങുകള്‍ നടത്തി.ഫ്രീ ട്രാന്‍സ്ഫറുകളിലൂടെ പല ക്വാളിറ്റി താരങ്ങളെയും ടീമിലേക്ക് കൊണ്ട് വരാന്‍ ബാഴ്സക്ക് കഴിഞ്ഞു.ഗാവിയുടെ സൈനിങ്ങ് കേസ് കൊടുത്തതിന് ശേഷമാണ് പൂര്‍ത്തിയാക്കിയത്. ബാഴ്സയുടെ അണിയറക്ക് പിന്നില്‍ ഇത്രക്ക് എല്ലാം പ്രശ്നങ്ങള്‍ സംഭവിക്കുന്നുണ്ട് എങ്കിലും ടീമിന് വേണ്ട എല്ലാ കാര്യങ്ങളും നിറവേറ്റുന്ന അലെമാനി ബാഴ്സയുടെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റിന്‍റെ തന്നെ കേന്ദ്ര ബിന്ദു ആണ്.