ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ജയം നിര്‍ബന്ധം ; പോട്ടര്‍ക്ക് അപായ സൂചന
ലീഡ്‌സ് യുണൈറ്റഡിനും ബൊറൂസിയ ഡോർട്ട്മുണ്ടിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ ചെൽസിക്ക് ജയിക്കാനായില്ലെങ്കിൽ ഗ്രഹാം പോട്ടർ പുറത്തായേക്കും.ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണിൽ മൂന്ന് വർഷത്തിലേറെ മാനേജര്‍ റോള്‍ നിര്‍വഹിച്ച പോട്ടറുടെ ചെല്‍സി സ്പെല്‍ ഒരു ദുരന്തത്തില്‍ ചെന്നവസാനിക്കാന്‍ ആണ് ഇപ്പോഴത്തെ സാധ്യത.അദ്ദേഹം വന്നതിന് ശേഷമുള്ള ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ആറ് വിജയവും മൂന്ന് സമനിലയും നേടി ചെല്‍സിക്ക് പ്രതീക്ഷ നല്‍കാന്‍ പോട്ടര്‍ക്ക് സാധിച്ചു.

അവസാന 17 ഗെയിമുകളിൽ മൂന്നെണ്ണം മാത്രമേ ചെല്‍സിക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പ്രീമിയര്‍ ലീഗില്‍ ഇനി ഒരു തിരിച്ചുവരവിന് സാധ്യത തീരെ ഇല്ല.ചാമ്പ്യന്‍സ് ലീഗില്‍ ആണെങ്കില്‍ ആദ്യ പാദം തോല്‍ക്കുകയും ചെയ്തു.പോട്ടര്‍ക്ക് പിന്തുണ അറിയിച്ച മാനെജ്മെന്റ് ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ വിജയം നേടാന്‍ ആയാല്‍ അദ്ധേഹത്തെ തുടരാന്‍ അനുവദിച്ചേക്കും ദി ടെലെഗ്രഫ് വാര്‍ത്ത നല്‍കിയിട്ടുണ്ട്.പോട്ടറെ പറഞ്ഞു വിടുകയാണ് എങ്കില്‍ മുന്‍ ടോട്ടന്‍ഹാം മാനേജര്‍ ആയ പോച്ചേട്ടീനോയേ കൊണ്ട് വരാന്‍ ആണ് നിലവിലെ ചെല്‍സിയുടെ തീരുമാനം.