പുരസ്കാര നിറവില്‍ അര്‍ജന്‍റ്റീന
അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയെ ഫിഫ ഇന്നലെ നടന്ന ചടങ്ങില്‍ മികച്ച ഫുട്ബോളര്‍ ആയി തിരഞ്ഞെടുത്തു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകക്കപ്പിലെ താരത്തിന്‍റെ പ്രകടനം ആണ് പുരസ്കാരം നേടാന്‍ കാരണം ആയത്.പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ടീമംഗം കൈലിയൻ എംബാപ്പെ, റയൽ മാഡ്രിഡ് ക്യാപ്റ്റൻ കരിം ബെൻസെമ എന്നിവര്‍ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.
തുടർച്ചയായ രണ്ടാം വര്‍ഷവും വനിതാ കളിക്കാരിക്കുള്ള അവാര്‍ഡ് അലെക്സിയ പുട്ടെല്ലാസിന് ലഭിച്ചു.അർജന്റീനയുടെ മാനേജര്‍ ലയണൽ സ്കലോണിയേ മികച്ച കോച്ച് ആയി ഫിഫ തിരഞ്ഞെടുത്തു.കാർലോ അനെലോട്ടി, മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള എന്നിവരേ പിന്തള്ളിയാണ് അദ്ദേഹം പുരസ്കാരം സ്വന്തമാക്കിയത്.അർജന്റീനയുടെ ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനസ് ആണ് മികച്ച ഗോള്‍ കീപ്പര്‍.ആരാധകര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയതും അര്‍ജന്‍റ്റീന തന്നെ.
ഫിഫ ലോക ടീം ഇലവന്‍
ഗോൾകീപ്പർ: തിബോ കോർട്ടോയിസ്
ഡിഫൻഡർമാർ: അഷ്‌റഫ് ഹക്കിമി,ജോവോ കാൻസലോ,വിർജിൽ വാൻ ഡൈക്ക്
മിഡ്ഫീൽഡർമാർ: കെവിൻ ഡി ബ്രൂയ്ന,ലൂക്കാ മോഡ്രിച്ച്,കാസെമിറോ
ഫോർവേഡുകൾ: ലയണൽ മെസ്സി,കിലിയൻ എംബാപ്പെ,കരീം ബെൻസെമ,എർലിംഗ് ഹാലൻഡ്