യൂറി ടൈലിമാൻസിന്‍റെ ഒപ്പിനു വേണ്ടി ബാഴ്സലോണ രംഗത്ത്
2022-23 കാമ്പെയ്‌നിന്റെ അവസാനത്തിൽ ലെസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ യുറി ടൈൽമാൻസിനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ ബാഴ്‌സലോണ.കിംഗ് പവർ സ്റ്റേഡിയത്തിലെ ബെൽജിയം ഇന്റർനാഷണലിന്റെ കരാർ ജൂൺ അവസാനത്തോടെ പൂര്‍ത്തിയാകും.പുതിയ സ്പോര്‍ട്ടിങ്ങ് പ്രോജക്റ്റും സ്ഥിരതയും ഇല്ലാതെ ഈ ടീമിനെ വിട്ടു മറ്റു ക്ലബുകളിലേക്ക് മാറാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്‍റെ പ്രൊഫൈലില്‍ ആക്രിഷ്ട്ടര്‍ ആണ്.എന്നാല്‍ സ്പാനിഷ് കായിക മാധ്യമമായ ഫിച്ചാജസിന്റെ അഭിപ്രായത്തിൽ, ഒരു ഫ്രീ ട്രാൻസ്ഫറിൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാന്‍ ബാഴ്സ ആഗ്രഹിക്കുന്നു.2022-23 കാമ്പെയ്‌നിലും ടീമിന് ഊര്‍ജം പകരാന്‍ ടൈല്‍സ്മാന് കഴിയുന്നുണ്ട്.സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ശ്രമിക്കുന്ന ബാഴ്സലോണക്ക് അനുയോജ്യന്‍ ആയ താരം തന്നെ ആണ് യുവ ബെല്‍ജിയന്‍ താരം.ഇംഗ്ലീഷ് പത്രപ്രവർത്തകൻ ഡീൻ ജോൺസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിന്‍റെ കാര്യത്തില്‍ നേരിയ രീതിയില്‍ ആഴ്സണലിനും താല്‍പര്യം ഉണ്ട്.