ക്രിസ്റ്റ്യൻ പുലിസിക്കിന് വേണ്ടിയുള്ള സമ്മർ ട്രാന്‍സ്ഫര്‍ സൈനിങ്ങ് റയൽ മാഡ്രിഡ് വിലയിരുത്തുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ക്രിസ്റ്റ്യൻ പുലിസിക്കിന്റെ നീക്കം പരിഗണിക്കുന്നതായി റിപ്പോർട്ട്.2023-24 കാമ്പെയ്‌നിനായുള്ള ചെൽസിയുടെ പദ്ധതികളിൽ 24-കാരൻ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല, സീസണിന്റെ അവസാനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ താരം ചെല്‍സി വിടാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും താരത്തിന്‍റെ എജന്റുമായി ബന്ധപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഡിഫെൻസ സെൻട്രൽ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാന്‍ റയൽ മാഡ്രിഡിന് അതിയായ താല്പര്യം ഉണ്ട്.യൂറോപ്യൻ ചാമ്പ്യൻമാർ അടുത്ത സീസണിൽ അവരുടെ ആക്രമണ ഓപ്ഷനുകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു.ഈ വേനൽക്കാല വിന്‍ഡോയോടെ ഈഡൻ ഹസാർഡ് റയല്‍ വിട്ടേക്കും.അതേസമയം മാർക്കോ അസെൻസിയോയും മരിയാനോ ഡയസും ജൂൺ അവസാനത്തോടെ കരാര്‍ പൂര്‍ത്തിയായതിനാല്‍ റയല്‍ വിടാനുള്ള സാധ്യത വളരെ അധികം ആണ്.ഈ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് പോലെ വലിയ പ്രൈസ് ടാഗ് ഇല്ലാത്തൊരു താരത്തിനെ ടീമിലേക്ക് കൊണ്ട് വരാന്‍ റയല്‍ മാനെജ്മെന്റ് ആഗ്രഹിക്കുന്നു.