മിഗ്വൽ അൽമിറോൺ ന്യൂകാസിൽ യുണൈറ്റഡുമായി ഒരു പുതിയ കരാറിൽ ഒപ്പുവച്ചു
ന്യൂകാസിൽ യുണൈറ്റഡുമായി മിഗ്വൽ അൽമിറോൺ പുതിയ മൂന്നര വർഷത്തെ കരാറിൽ ഒപ്പുവച്ചു.2019 ജനുവരിയിൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ നിന്ന് ന്യൂ കാസിലില്‍ ചേര്‍ന്നതിനു ശേഷം അൽമിറോൺ അവര്‍ക്ക് വേണ്ടി 152 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഈ സീസണില്‍ 10 തവണ ഗോൾ കണ്ടെത്തിയ താരമാണ് ന്യൂകാസിലിന്റെ നിലവിലെ കാമ്പെയ്‌നിലെ ടോപ് സ്കോറര്‍.

പരാഗ്വേ ഇന്റർനാഷണല്‍ താരത്തിന്‍റെ നിലവിലെ കരാറിലെ അവസാന പതിനെട്ട് മാസങ്ങളിൽ പ്രവേശിച്ചിരുന്നു.താരത്തിനെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ ആയിരുന്നു മാനെജ്മെന്റ് തീരുമാനം.2026 ജൂൺ വരെ ഒരു പുതിയ കരാറിൽ അദ്ദേഹം ഇപ്പോൾ ഒപ്പിട്ടിരിക്കുകയാണ്.ന്യൂകാസിലുമായി ഒരു പുതിയ കരാർ ഒപ്പിടുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് അൽമിറോൺ ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.ഒക്ടോബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത്, ഗോൾ ഓഫ് ദി മന്ത് അവാർഡുകൾ നേടിയ അൽമിറോന്‍റെ നിലവിലെ പ്രധാനലക്ഷ്യം ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോല്‍പ്പിച്ച് ഇഎഫ്‌എൽ കപ്പ് ന്യൂ കാസിലിന് നേടി കൊടുക്കുക എന്നതാണ്.