സൗജന്യ ട്രാൻസ്ഫറില്‍ മാർക്കസ് തുറത്തിനെ സൈന്‍ ചെയ്യാനുള്ള ഓഫര്‍ ലഭിച്ച് ബാഴ്‌സലോണ
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ ഫോർവേഡ് മാർക്കസ് തുറാമിനെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു.കറ്റാലൻ ക്ലബിന്റെ ലാലിഗയിലെ പ്രകടനം മികച്ചത് ആണ് എങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി ടീം യൂറോപ്യന്‍ മത്സരങ്ങളില്‍ നാണം കെടുകയാണ്.രണ്ടു ദിവസം മുന്‍പ് റെഡ് ഡെവിള്‍സ്സിനോട് രണ്ടാം പാദ മത്സരത്തില്‍ പരാജയപ്പെട്ട ബാഴ്സയേ വീണ്ടും യൂറോപ്പ്യന്‍ ലീഗില്‍ പോരാടാന്‍ പോന്ന ഒരു ടീമാക്കി മാറ്റാന്‍ മാനെജ്മെന്റ് ലക്‌ഷ്യം ഇടുന്നു.

അതിനാല്‍ അന്‍സു ഫാറ്റി,ഫെറാന്‍ ടോറസ് എന്നിവര്‍ ഒഴികെ ടീമിലേക്ക് ഒരു പുതിയ ലെഫ്റ്റ് വിങ്ങറെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ആഗ്രഹിക്കുന്നുണ്ട്.ഇതറിഞ്ഞ മാര്‍ക്കസ് തുറത്തിന്‍റെ എജന്റ്റ് താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ഉള്ള അവസരം ബാഴ്സ ബോര്‍ഡിനു മുന്നില്‍ നീട്ടിയിട്ടുണ്ട്.കഴിഞ്ഞ നാല് വര്‍ഷം ജര്‍മന്‍ ക്ലബ് ആയ മോൺചെൻഗ്ലാഡ്ബാഷിന് വേണ്ടി കളിച്ച അദ്ദേഹം ഖത്തര്‍ ലോകക്കപ്പ് ഫൈനലിലെ മികച്ച പ്രകടനം മൂലം ലോകശ്രദ്ധ നേടിയിരുന്നു.താരത്തിന്‍റെ ഒപ്പ് നേടുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകളും രംഗത്ത് ഉണ്ട് എന്ന് റിപ്പോര്‍ട്ട് ഉണ്ട്.