ഈ സീസണ്‍ പൂര്‍ത്തിയായാല്‍ പിഎസ്ജി വിടാന്‍ ഒരുങ്ങി മെസ്സി
ലയണൽ മെസ്സി തന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കുമ്പോൾ പാരീസ് സെന്റ് ജെർമെനില്‍ നിന്നും പുറത്ത് പോകാന്‍ ആണ് സാധ്യത.2021-ൽ ബാഴ്‌സലോണയോട് കണ്ണീരോടെ വിടപറയാൻ നിർബന്ധിതനായ മെസ്സി രണ്ടു വര്‍ഷ കരാറില്‍ ആണ് പിഎസ്ജിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഓപ്ഷണല്‍ ആയി മൂന്നാം വര്‍ഷം ചേര്‍ക്കാം എങ്കിലും താരം അത് ഉപേക്ഷിക്കാനുള്ള സാധ്യത വളരെ വലുതാണ് എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ബാഴ്സക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവ് ആണ് എന്ന് കഴിഞ്ഞ ദിവസം താരത്തിന്‍റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.അതിനാല്‍ അമേരിക്കയില്‍ ബെക്കാമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ മയാമിയിലേക്കോ ,സൗദി ലീഗ് ക്ലബ് ആയ അല്‍ ഹിലാലിലേക്കോ ഒക്കെ താരം പോവാനുള്ള സാധ്യത അതിലും വലുത് തന്നെ ആണ്.വരാനിരിക്കുന്ന മാസങ്ങളില്‍ താരത്തിനു ഇനിയുമേറെ ഓഫറുകള്‍ വരാന്‍ സാധ്യതയുണ്ട് എന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും കരുതുന്നു.