ആഴ്സണൽ താരം കീറൻ ടിയേണി ന്യൂ കാസില്‍ ട്രാന്‍സ്ഫര്‍ റഡാറില്‍
ആഴ്സണൽ താരം കീറൻ ടിയേണിയെയും അദ്ദേഹത്തിന്റെ ക്ലബുമായുള്ള അടുപ്പത്തിന്റെ അളവും ന്യൂകാസിൽ യുണൈറ്റഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫുട്ബോൾ ഇൻസൈഡർ വൃത്തങ്ങൾ അറിയിച്ചു.ഈ വേനൽക്കാലത്ത് ഒരു പുതിയ ലെഫ്റ്റ്-ബാക്കിനെ സൈന്‍ ചെയ്യാന്‍ ന്യൂകാസില്‍ താല്പര്യപ്പെടുന്നുണ്ട്.യുക്രെയിന് താരമായ അലക്സാണ്ടർ സിൻചെങ്കോയുടെ വരവോടെ മുന്‍ സെല്‍ട്ടിക്ക് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ടിരിക്കുന്നു.ആഴ്സണലില്‍ നിന്ന് ടിയേർണിയേ സൈന്‍ ചെയ്യാന്‍ ഏകദേശം 30 മില്യണ്‍ യൂറോ വേണ്ടി വരും എന്നും ഫുട്ബോള്‍ ഇന്‍സൈഡര്‍ അവകാശപ്പെടുന്നു.
നിലവിലെ ന്യൂ കാസില്‍ ലെഫ്റ്റ് ബാക്ക് ഡാൻ ബേണിന്റെ കരാര്‍ നീട്ടാന്‍ എഡ്ഡി ഹോവും കോച്ചിംഗ് സ്റ്റാഫും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും വാര്‍ത്തയുണ്ട്.സെന്റ് ജെയിംസ് പാർക്കിൽ ഇത്രയും കാലം നേടിയെടുത്ത അദ്ദേഹത്തിന്റെ വൈദഗ്ധ്യവും അനുഭവപരിചയവും ടീമിന് ഗുണകരം ആവും എന്ന് അവര്‍ കരുതുന്നു.