റോഡ്രിയുടെ ഒപ്പിനായി അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നീക്കം നടത്താന്‍ ബാഴ്സലോണ
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രിയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ പരിഗണിക്കുന്നതായി റിപ്പോർട്ട്.കറ്റാലൻ ഭീമന്മാർക്ക് ഈ വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെ നഷ്ട്ടപ്പെടാന്‍ ഉള്ള സാധ്യത വളരെ അധികം ആണ്.തന്റെ ഭാവിയെക്കുറിച്ച് ബുസ്‌ക്വെറ്റ്‌സ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ബുസി പോവുകയാണ് എങ്കില്‍ അതേ പ്രൊഫൈലില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന് ബാഴ്സ മിഡ്ഫീല്‍ഡില്‍ കളിക്കാന്‍ ആകും എന്ന് സാവി കരുതുന്നു. പെഡ്രി, ഫ്രെങ്കി ഡി ജോങ്, പാബ്ലോ ടോറെ, ഗാവി, ഫ്രാങ്ക് കെസ്സി എന്നിങ്ങനെ പ്രതിഭാസമ്പന്നര്‍ ആയ [പല താരങ്ങളും നിലവില്‍ ഉണ്ട് എങ്കിലും ഒരു മിഡ്ഫീല്‍ഡ് ജനറല്‍ റോളില്‍ കളി തുടക്കം മുതല്‍ അവസാനം വരെ നിയന്ത്രിക്കാനുള്ള പക്വത ഇവര്‍ക്ക് ഇല്ല.ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച്, കറ്റാലൻ സംഘടന റോഡ്രിയുടെ ഒപ്പ് കരസ്ഥമാക്കാന്‍ 80 മില്യൺ പൗണ്ട് വരെ ചിലവാക്കാനും തയ്യാര്‍ ആണ്.