ജൂലിയൻ അൽവാരസിന്‍റെ ഒപ്പിനായി ബാഴ്‌സലോണയും റയൽ മാഡ്രിഡും
സ്പാനിഷ് ഔട്ട്‌ലെറ്റ് ഫിച്ചാജസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജൂലിയൻ അൽവാരസിനെ ഒരു പുതിയ കരാറിൽ എത്തിക്കാൻ സിറ്റി ശ്രമിക്കും.റയൽ മാഡ്രിഡും ബാഴ്‌സലോണയുമുൾപ്പെടെ നിരവധി ക്ലബ്ബുകളുടെ ട്രാന്‍സ്ഫര്‍ ലക്ഷ്യമാണ് ലോകകപ്പ് ജേതാവായ സ്‌ട്രൈക്കർ.എന്നാൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് അദ്ദേഹവുമായി വേർപിരിയാൻ താൽപ്പര്യമില്ല.എര്‍ലിംഗ് ഹാലണ്ട് സ്ട്രൈക്കര്‍ റോളില്‍ ഉള്ളലടതോള്ളം കാലം തനിക്ക് സമയം ലഭിക്കില്ല എന്ന് അര്‍ജന്റയിന്‍ താരം കരുതുന്നു.

ഈ സീസണിന്റെ അവസാനത്തോടെ മരിയാനോ ഡയസ് റയല്‍ വിടാന്‍ ഒരുങ്ങുകയാണ്.റയൽ മാഡ്രിഡിന് പകരക്കാരനെ ആവശ്യമായി വരും.ലോകകപ്പ് ജേതാവായ സ്‌ട്രൈക്കറിന് ബ്രസീലിയന്‍ വണ്ടര്‍ കിഡ് ആയ എന്‍ഡ്രിക്കുമായി സ്‌ട്രൈക്കറുടെ റോളിലേക്ക് മത്സരിക്കാന്‍ ആകും എന്ന് റയല്‍ കരുതുന്നു.റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ സേവനം ലഭിക്കുന്നത് അവസാനിച്ചാല്‍ ഭാവിയില്‍ ബാഴ്സയുടെ ഫുട്ബോള്‍ പ്രൊഫൈലിന് പറ്റിയ താരം ആണ് അല്‍വാറസ് എന്ന് മാനേജ്മെന്റ് കരുതുന്നു.