ഒരു ബാക്കപ്പ് സെന്റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്
അടുത്ത സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനായി റയൽ മാഡ്രിഡ് ഒരു ടോപ്പ് ലെവൽ സെന്റർ ബാക്കിനെ തിരയുകയാണ്.നാച്ചോയുടെ കാര്യത്തില്‍ ഒരുറപ്പും ഇല്ലാത്തതും അന്റോണിയോ റൂഡിഗർ കാർലോ ആൻസലോട്ടിയുടെ കീഴില്‍ മോശം ഫോമില്‍ കളിക്കുന്നതും മൂലം ടീമിലേക്ക് കൂടുതല്‍ പ്രതിരോധ ഓപ്ഷനുകള്‍ വേണം എന്ന് പെരെസ് ആഗ്രഹിക്കുന്നു.

ആര്‍ബി ലീപ്‌സിഗിലെ പ്രകടനത്തിനും ഖത്തർ 2022 ലോകകപ്പിലെ മികച്ച പ്രകടനത്തിനും പേരെടുത്ത ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡർമാരിൽ ഒരാളായ ജോസ്‌കോ ഗ്വാർഡിയോളാണ് പേരെസിന്റെ പ്രഥമ ലക്ഷ്യം.എന്നാൽ യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകള്‍ താരത്തിനു പിന്നില്‍ ഉണ്ട്.അതിനാല്‍ അദ്ധേഹത്തെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍ അര്‍ജന്‍റ്റയിന്‍ താരം കുട്ടി റോമേറോയാണ് റയലിന്റെ ഓപ്ഷന്‍ ബി.ലോകക്കപ്പില്‍ മികച്ച പ്രകടനം നടത്തിയ യുവ താരത്തിനും മാര്‍ക്കറ്റില്‍ വളരെ മികച്ച പോരാട്ടം ഉള്ളതിനാല്‍ വലിയൊരു തുക തന്നെ താരത്തിന് വേണ്ടി റയലിന് ചിലവാകാന്‍ സാധ്യതയുണ്ട്.