മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിച്ചേക്കും
വ്യാഴാഴ്ച യൂറോപ്പ ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ടൈയുടെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിന് മതിയായ ഫിറ്റ്‌നുണ്ടെന്ന് ബാഴ്‌സലോണ മാനേജർ സാവി സ്ഥിരീകരിച്ചു.കണങ്കാലിന് പരിക്കേറ്റത് മൂലം കഴിഞ്ഞ ആഴ്ച്ച വരെ വിശ്രമത്തില്‍ ആയിരുന്നു സ്പാനിഷ് മിഡ്ഫീല്‍ഡര്‍.കാഡിസിനെതിരായ മത്സരത്തില്‍ ബുസ്‌ക്വെറ്റ്‌സ് ബെഞ്ചിലിരുന്നുവെങ്കിലും കളിച്ചില്ല.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ തിരിച്ചു വരവ് ശരിയായ സമയത്ത് തന്നെ ആണ്.എന്തെന്നാല്‍ പരിക്ക് ഏറ്റ പെഡ്രി ഒരു മാസം എങ്കിലും പുറത്ത് ഇരിക്കും.അതിനാല്‍ ബുസ്ക്കറ്റ്സിന്‍റെ വരവ് ലീഗിലും യൂറോപ്പയിലും ബാഴ്സക്ക് ഉപകരിച്ചേക്കും.സസ്പെന്‍ഷന്‍ മൂലം യുവ സ്പാനിഷ് താരമായ ഗാവിയും മാഞ്ചസ്റ്ററിനെതിരെ കളിച്ചേക്കില്ല.ഇത് കൂടാതെ ഫ്രെങ്കി ഡി ജോംഗിന്റെയും റോബർട്ട് ലെവൻഡോക്കിയുടെയും ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകൾ വേണ്ട എന്നും അദ്ദേഹം പറഞ്ഞു.കാഡിസിനെതിരെ ഇരു താരങ്ങളും രണ്ടാം പകുതിയിൽ പിച്ചില്‍ നിന്ന് കയറിയിരുന്നു.