എക്സ്ട്രാ ടൈമില്‍ ഫ്രീ കിക്ക് ഗോള്‍ ; പിഎസ്ജിക്ക് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്ത് മെസ്സി
അധികസമയത്ത് ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ലയണൽ മെസ്സി പിഎസ്ജിക്ക് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചിരിക്കുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ ലീഗില്‍ ആറാം സ്ഥാനത് ഉള്ള ലിലെയേ 4-3 ന് ആണ് പാരിസ് തോല്‍പ്പിച്ചത്.പരിക്ക് പറ്റി പോകുന്നതിനു മുന്‍പേ ഗോള്‍ നേടി പിഎസ്ജിക്ക് ലീഡ് നല്‍കാന്‍ നെയ്മര്‍ക്ക് കഴിഞ്ഞു.ഇരട്ട ഗോളോടെ കിലിയന്‍ എംബാപ്പെയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ജോനാഥൻ ഡേവിഡ്, ബഫോഡ് ഡയകൈറ്റ്, ജോനാഥൻ ബാംബ എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ കണ്ടെത്തി ലിലെക്ക് മുന്‍തൂക്കം നേടി കൊടുത്തു എങ്കിലും എക്സ്ട്രാ ടൈമിലെ മെസ്സിയുടെ ഗോള്‍ എല്ലാം മാറ്റി മറച്ചു.
മറ്റൊരു ലീഗ് 1 മത്സരത്തില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ബ്രെസ്ട്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്താന്‍ മൊണാക്കോക്ക് കഴിഞ്ഞു.ലീഗിലെ അവരുടെ തുടര്‍ച്ചയായ നാലാം വിജയം ആണിത്.മൂന്നാം സ്ഥാനത് ഉള്ള മൊണാക്കോയുടെ പ്രധാന ലക്‌ഷ്യം ആദ്യ രണ്ടില്‍ ഇടം നേടി എങ്ങനെയും അടുത്ത തവണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ കളിക്കുക എന്നതാണ്.മൊണാക്കോക്ക് വേണ്ടി അലക്സാണ്ടർ ഗൊലോവിൻ, മൈറോൺ ബോഡു എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ബ്രെസ്ട്ടിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്താന്‍ ജെറമി ലെ ഡൗറോണിന് കഴിഞ്ഞു.