നെയ്മര്‍ക്ക് പാരീസ് സെന്റ് ജെർമെയ്‌നിന്റെ ഡിമാന്റ് കേട്ട് ചെല്‍സി
ബ്രസീലിയൻ ഫോർവേഡ് നെയ്മറിന് വേണ്ടി പാരീസ് സെന്റ് ജെർമെയ്ൻ തങ്ങള്‍ ആവശ്യപ്പെടുന്ന വില ചെല്‍സി മാനെജ്മെന്‍റ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.2017-ൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് ഒപ്പം ചേര്‍ന്ന ബ്രസീലിയന്‍ താരം ക്ലബ്ബിനായി 172 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളും 76 അസിസ്റ്റുകളും നേടിയിട്ടുണ്ട്.എന്നാല്‍ യൂറോപ്പ്യന്‍ കിരീടം എന്ന ലക്‌ഷ്യം നിറവേറ്റാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിഞ്ഞിട്ടില്ല.

2025 വേനൽക്കാലം വരെ നീളുന്നു താരത്തിന്‍റെ കരാര്‍.എന്നാല്‍ താരത്തിനെ ഭാവിയില്‍ തങ്ങളുടെ സ്പോര്‍ട്ടിങ്ങ് പ്രോജെക്റ്റില്‍ ഉള്‍പ്പെടുത്താന്‍ പിഎസ്ജി ആഗ്രഹിക്കുന്നില്ല.അതിനാല്‍ താരത്തിനെ എത്രയും പെട്ടെന്ന് വിറ്റൊഴിവാക്കാന്‍ ആണ് ക്ലബ് മാനെജ്മെന്റ് ലക്‌ഷ്യം ഇടുന്നത്.താരത്തിന് പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള ആഗ്രഹം അതിയായി ഉണ്ട് എന്നത് അറിയാവുന്ന ചെല്‍സി അവസരം മുതലാക്കാന്‍ നോക്കുകയാണ്.അദ്ദേഹത്തിന് വേണ്ടി പിഎസ്ജി മാനെജ്മെന്റ് ചോദിച്ചത് ആകട്ടെ 85 മില്യണ്‍ – 95മില്യണ്‍ യൂറോയും.സമ്മറില്‍ വേണ്ടാത്ത താരങ്ങളെ ഒഴിവാക്കി ബ്രസീല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബ് ഉടമ ടെഡ് ബോഹ്ലി ലക്‌ഷ്യം ഇടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.