ടോട്ടന്‍ഹാമിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി അമേരിക്കന്‍ എന്‍ബിഎ ടീം ഫീനിക്സ് സൺസ് ഉടമ ജാം നജാഫി
ഇറാനിയൻ-അമേരിക്കൻ ശതകോടീശ്വരൻ ജാം നജാഫിയിൽ നിന്ന് 3.75 ബില്യൺ ഡോളറിന്റെ ടേക്ക്ഓവർ ബിഡ് സ്വീകരിക്കാൻ ടോട്ടൻഹാം ഹോട്‌സ്പര്‍ ഒരുങ്ങുന്നു.നിലവിൽ നിക്ഷേപ കമ്പനിയായ “എനിക്ക്” കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്പർസ്.ഇവരുടെ കാലയളവില്‍ നിക്ഷേപത്തിന്റെ അഭാവം ആരോപിച്ച് വിവിധ കോണുകളിൽ നിന്നും മാനേജ്മെന്റിന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ടോട്ടൻഹാം വാങ്ങാൻ താൽപ്പര്യമുള്ള നിരവധി കക്ഷികള്‍ രംഗത്ത് ഉണ്ട്.
/cdn.vox-cdn.com/uploads/chorus_asset/file/24027333/Phoenix_Suns_Jahm_Najafi.jpg)
സ്പർസിന്റെ ഇക്വിറ്റി ഏകദേശം 3 ബില്യൺ യൂരോയായി നജാഫി മൂല്യവത്കരിക്കുന്നു.ക്ലബിനെ മൊത്തത്തില്‍ ഏറ്റെടുക്കാന്‍ അദ്ദേഹം എഴുപത് ശതമാനം വരെ വാങ്ങാന്‍ ആണ് ഉദ്ദേശിക്കുന്നത്.ശേഷിക്കുന്ന മുപ്പത് ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഗ്രൂപ്പുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.ഫീനിക്സ് സൺസ് എൻബിഎ ഫ്രാഞ്ചൈസിയുടെ ഉടമ കൂടിയാണ് നജാഫി.നിലവിൽ ക്ലബിനായി ഒരു ബിഡ് സമർപ്പിക്കുന്നതിനായി ഒരു കൺസോർഷ്യം നിർമ്മിക്കാന്‍ ഉള്ള തിരക്കില്‍ ആണ് നജാഫി എന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.