സ്പാനിഷ് റഫറി സാങ്കേതിക സമിതി വൈസ് പ്രസിഡന്റിനു പണം നല്‍കി ; വീണ്ടും വിവാദത്തില്‍ കുരുഞ്ഞി ബാഴ്സലോണ
റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിലെ ടെക്നിക്കൽ കമ്മിറ്റി ഓഫ് റഫറിമാരുടെ വൈസ് പ്രസിഡന്റായ ജോസ് മരിയ എൻറിക്വസ് നെഗ്രേരക്ക് 2016 നും 2018 നും ഇടയിൽ ബാഴ്‌സലോണ 1.4 ദശലക്ഷം യൂറോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള DASNIL 95 എന്ന കമ്പനിക്ക് നൽകിയതായി തെളിവ് കണ്ടെത്തി.മേൽപ്പറഞ്ഞ കമ്പനിയില്‍ നടത്തിയ നികുതി പരിശോധനയില്‍ ആണ് ഈ തെളിവ് ലോകം അറഞ്ഞത്.

റഫറിമാര്‍ക്ക് കീഴില്‍ എങ്ങനെ പെരുമാറണം എന്നും പിച്ചില്‍ അച്ചടക്കത്തോടെ എങ്ങനെ കളിക്കണം എന്നും ഉപദേശം നല്‍കുന്നതിനു വേണ്ടിയുള്ള പണമാണ് അത് എന്ന് നെഗ്രേര പരസ്യമായി വെളിപ്പെടുത്തി.എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന പേപ്പറുകള്‍ ഒന്നും തന്നെ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.2018 ല്‍ ചിലവ് കുറക്കുന്നതിന്റെ ഭാഗമായി ഈ സേവനം നിര്‍ത്തി എന്നും മുന്‍ ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബാര്‍ട്ടോമ്യൂ ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.