ജൂലിയൻ അറൂഹോയുടെ സൈനിങ്ങ് ബാഴ്സ പൂര്‍ത്തിയാക്കി
സ്‌പാനിഷ് ക്ലബ്ബ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്ടിലേക്ക് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ജൂലിയൻ അറൂഹോയുടെ ട്രാന്‍സ്ഫര്‍ ഒടുവില്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.കൈമാറ്റത്തിനുള്ള ഡോക്യുമെന്റേഷൻ വളരെ വൈകി ഫയൽ ചെയ്തതായി ഫിഫ സ്ഥിരീകരിച്ചതിന് ശേഷം താരത്തിന്‍റെ എല്‍ എ ഗാലക്സിയിൽ നിന്ന് ബാഴ്‌സലോണയിലേക്കുള്ള ഡിഫൻഡറുടെ നീക്കം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു.

ബാഴ്‌സലോണ ഫുട്‌ബോൾ ഡയറക്‌ടർ മാറ്റു അലെമാനി കമ്പ്യൂട്ടര്‍ വരുത്തിയ പിശക് മൂലം പതിനെട്ടു സെക്കന്റ് വൈകിയത് ആണ് ട്രാന്‍സ്ഫര്‍ റദ്ദ് ആവാന്‍ കാരണം എന്ന് വെളിപ്പെടുത്തിയിരുന്നു.21 വയസ്സുള്ള അമേരിക്കന്‍ ഫുട്ബോള്‍ താരം അന്താരാഷ്‌ട്ര തലത്തില്‍ മെക്സിക്കോക്ക് വേണ്ടിയാണ് കളിക്കുന്നത്.കേസ് വിജയകരമായി പൂര്‍ത്തിയായതിനാല്‍ അടുത്ത മൂന്നു വര്‍ഷം താരം ഇനി ബാഴ്സക്ക് വേണ്ടി കളിച്ചേക്കും.താരത്തിന്‍റെ കൈമാറ്റ മൂല്യം ഏകദേശം നാല് മില്യണ്‍ യൂറോയാണ് എന്ന് ട്രാന്‍സ്ഫര്‍ വിദഗ്ദ്ധന്‍ ഫാബ്രിസിയോ റൊമാനോ വെള്ളിപ്പെടുതിയിട്ടുണ്ട്.