സിറ്റിയെ ഒരു ഗോളിന് തളച്ചു ; ഹാരി കെയിന്‍ ടോട്ടന്‍ഹാമിന്റെ രക്ഷകന്
ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം നേടി കൊണ്ട് ടോട്ടന്‍ഹാം മികച്ച രീതിയില്‍ തന്നെ പ്രീമിയര്‍ ലീഗില്‍ ഫോമിലേക്ക് തിരിച്ചു വന്നു.എവര്‍ട്ടനെതിരെ ആഴ്സണല്‍ പരാജയപ്പെട്ടത് മുതല്‍ എടുക്കാന്‍ കഴിയാതെ പോയ പെപ്പും കൂട്ടരും നിരാശര്‍ ആണ്.തുടര്‍ തോല്‍വികള്‍ അലട്ടിയ കോണ്ടേക്ക് ഈ വിജയം നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
കെവിന് ഡി ബ്രൂയ്നയേ ബെഞ്ചില്‍ ഇരുത്തി സിറ്റി ആദ്യ ഇലവനെ കളിക്കാന്‍ ഇറക്കിയ പെപ്പ് ടോട്ടന്‍ഹാമിനെ ആശ്ചര്യപ്പെടുത്തി.പന്ത് കൈവശം വെച്ച് പതിയെ ടോട്ടന്‍ഹാം ഗോള്‍ മുഖത്തേക്ക് ആര്‍ത്ത് കയറാന്‍ ആയിരുന്നു സിറ്റിയുടെ പദ്ധതി എങ്കിലും കരുത്തുറ്റ ടോട്ടന്‍ഹാം പ്രതിരോധം മറികടക്കാന്‍ സിറ്റിക്ക് കഴിഞ്ഞില്ല.മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ പ്രീമിയര്‍ ലീഗിലെ 200 ആം ഗോളും ടോട്ടന്‍ഹാമിന്റെ എകാലതെയും വലിയ ടോപ് സ്കോറര്‍ എന്ന പദവിയും നേടികൊണ്ട് ഹാരി കെയിന്‍ സ്പര്‍സിന് ലീഡ് നേടി കൊടുത്തു.ഇതിനു തിരിച്ചടി നല്കാന് തീരുമാനിച്ച സിറ്റിയുടെ എല്ലാ നീക്കങ്ങളെയും ടോട്ടന്‍ഹാം ചെറുത്തു നിന്നു.പലപ്പോഴും ഫിസിക്കല്‍ ഗെയിം ആയി മാറിയ മത്സരം കയ്യാങ്കളിയില്‍ കലാശിച്ചു.ഗ്രീലിഷിനെ ഫൗള്‍ ചെയ്തതിനു കുട്ടി റോമേറോക്ക് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു മത്സരത്തില്‍ നിന്നും പുറത്തായിരുന്നു.വിജയത്തോടെ ലീഗില്‍ നാലാം സ്ഥാനത് ഉള്ള ന്യൂ കാസിലുമായി വെറും ഒരു പോയിന്റിന്റെ വിത്യാസമേ ഇപ്പോള്‍ ടോട്ടന്ഹാമിനുള്ളൂ.