മല്ലോര്‍ക്കക്കെതിരെ അടിയറവ് പറഞ്ഞ് റയല്‍ മാഡ്രിഡ്
സ്ഥിരത കണ്ടെത്താന്‍ കഴിയാത്തത് റയലിന് ആശങ്ക നല്കുന്നു.ഇന്നലെ മല്ലോർക്കയിൽ 1-0ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ റയൽ മാഡ്രിഡിന് ലാലിഗ കിരീടം നിലനിർത്താനുള്ള ലക്ഷ്യത്തിന് വലിയൊരു തിരിച്ചടി നേരിട്ടു.13-ാം മിനിറ്റിൽ നാച്ചോയുടെ വിചിത്രമായ സെൽഫ് ഗോളിൽ മല്ലോർക്ക ലീഡ് നേടി.മറുപടി ഗോളിന് വേണ്ടി റയല്‍ പറ്റാവുന്ന രീതിയില്‍ എല്ലാം ശ്രമിച്ചു എങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ സമനില പിടിക്കാനുള്ള അവസരം മാർക്കോ അസെൻസിയോ പാഴാക്കിയതോടെ അന്‍സലോട്ടി സമ്മര്‍ദത്തിലായി.മത്സരം മുറുകിയപ്പോള്‍ ലൂക്ക മോഡ്രിച്ച്,ക്രൂസ്,ഡേവിഡ് അലാബ എന്നിവരെ പിച്ചിലേക്ക് ഇറക്കി കൊണ്ട് കൂടുതല്‍ സമ്മര്‍ദം മല്ലോര്‍ക്കക്ക് മേല്‍ ചെലുത്തി എങ്കിലും അവര്‍ ഉറച്ച പ്രതിരോധം കൊണ്ട് റയലിന് മുന്നില്‍ ഒരു കോട്ട തീര്‍ത്തു.റയലിന്റെ തോൽവിയോടെ ലാലിഗയില്‍ ഒന്നാം സ്ഥാനത് തുടരുന്ന ബാഴ്സയുടെ ലീഡ് എട്ടായി ഉയര്‍ന്നു.