രണ്ടാം പകുതിയില്‍ കളി തിരിച്ചുപിടിച്ച് ബാഴ്സലോണ
ആദ്യ പകുതിയില്‍ സെര്‍ജിയോ ബുസ്ക്കറ്റ്സ് പരിക്ക് പറ്റി പുറത്തായത് വലിയ തിരിച്ചടി നല്കി എങ്കിലും രണ്ടാം പകുതിയില്‍ വിരോചിതമായ പ്രകടനം നടത്തിയ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളിന് സെവിയ്യയെ തോല്‍പ്പിച്ചു.അതോടെ അഞ്ചില്‍ നിന്ന് ലീഡ് എട്ടു പോയിന്റാക്കി ഉയര്‍ത്താന്‍ ബാഴ്സലോണക്ക് കഴിഞ്ഞു.
ബുസ്ക്കറ്റ്സ് പോയതോടെ പകരം വന്ന കെസ്സി ആദ്യം ടീമിന്റെ താളത്തിനൊപ്പം എത്താന്‍ പാടുപ്പെട്ടു എങ്കിലും ഡി യോങ്ങിന്റെ സാന്നിധ്യം താരത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കി.കെസ്സി നല്കിയ പാസില്‍ ആണ് ആല്‍ബ ലീഡ് എടുത്തത്.പിന്നീട് ഉസ്മാന് ഡെംബെലെക്ക് പകരം ആദ്യ ടീമിലേക്ക് ഇടം നേടിയ റഫീഞ്ഞ നല്കിയ അവസരം മുതല്‍ എടുത്തു ഗാവിയും ഗോള്‍ നേടി.കാമ്പ് ന്യൂയില്‍ ഇതുവരെ ഗോള്‍ നേടാന്‍ കഴിയാതെ പോയ റഫീഞ്ഞയും 79 ആം മിനുട്ടില്‍ ഗോള്‍ നേടിയതോടെ ക്ലീന്ചീട്ടില് ഒരത്യുജല ജയം നേടി ബാഴ്സ.പനി കാരണം ബാല്ഡേക്ക് പകരം ടീമില്‍ ഇടം നേടിയ ജോര്‍ഡി ആല്‍ബ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.എന്നാല്‍ മത്സരത്തില്‍ ഉടനീളെ സെവിയ്യന്‍ പ്രതിരോധതിനെ പരീക്ഷിച്ച റഫീഞ്ഞയാണ് മത്സരത്തിലെ താരം.