ലാലിഗയില്‍ ഇന്ന് സെവിയ്യ – ബാഴ്സ പോരാട്ടം
ലാലിഗയില്‍ ഇന്നത്തെ മത്സരത്തില്‍ ബാഴ്സലോണ സെവിയ്യയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബാഴ്സയുടെ തട്ടകമായ കാമ്പ് ന്യൂയില്‍ വെച്ചാണ് മത്സരം.ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് റയലിനുമേല്‍ അഞ്ചു പോയിന്റ് ലീഡ് ആണ് ഉള്ളത്.ലീഗ് പട്ടികയില്‍ റിലഗേഷന്‍ സോണില്‍ കഴിഞ്ഞിരുന്ന സെവിയ്യ ഇപ്പോള്‍ പതിനാലാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി എന്നത് ഒഴിച്ചാല്‍ സാവിയുടെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനം വളരെ മികച്ചത് എന്ന് തന്നെ വേണം പറയാന്‍.ലാലിഗയില്‍ ഒന്നാം സ്ഥാനവും ,സുപ്പര്‍ കോപ കിരീടവും നേടിയ ബാഴ്സ കോപ ഡേല്‍ റിയ സെമി ഫൈനല്‍ വരെ ബാഴ്സയെ എത്തിക്കാന്‍ കഴിഞ്ഞത് സാവിയുടെ മാനേജിങ്ങ് കഴിവ് കൊണ്ട് തന്നെ ആണ്.വലത് വിങ്ങില്‍ ഉസ്മാന്‍ ഡെംബെലെക്ക് പരിക്ക് മൂലം കളിക്കാന്‍ കഴിയില്ല എന്നത് അദ്ദേഹത്തിന് നേരിയ ആശങ്ക നല്‍കുന്നുണ്ട് എങ്കിലും ബ്രസീലിയന്‍ വിങ്ങര്‍ ആയ റഫീഞ്ഞയേ തിരിച്ചു ഫോമിലേക്ക് എത്തിക്കാന്‍ കഴിയും എന്ന വിശ്വാസം സാവിക്കുണ്ട്.