അൻസു ഫാട്ടിയെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ ഫോര്‍വേഡ് ആയ അൻസു ഫാത്തിയെ സൈൻ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരായുന്നതായി റിപ്പോർട്ട്.2019-ൽ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ലാമാസിയ അക്കാഡെമിയിലൂടെ ജൂണിയര്‍ ഫുട്ബോള്‍ കളിച്ച താരം മെസ്സിയുടെ പിന്മുരക്കാരന്‍ എന്നുള്ള പേര് ലഭിച്ചിരുന്നു.എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കഴിഞ്ഞ സീസണില്‍ പരിക്ക് സംഭവിച്ചത് മുതല്‍ താരത്തിന് ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല.പേസ്,ഡ്രിബ്ളിംഗ്,ഷൂട്ടിങ്ങ് എന്നിങ്ങനെ എല്ലാ മേഘലയിലും താരത്തിന്‍റെ ഫോം ഇടിഞ്ഞതായി ബാഴ്സ ബോര്‍ഡും കരുതുന്നു.അതിനാല്‍ അദ്ദേഹത്തിന് നല്ല ഫീസ് ലഭിക്കുകയാണ് എങ്കില്‍ ഒരു ട്രാന്‍സ്ഫര്‍ ഡീലിന് കൈ കൊടുക്കാന്‍ ബാഴ്സക്ക് താല്‍പര്യം ഉണ്ട്.താരത്തിന് ആണെങ്കില്‍ ആദ്യ ഇലവനില്‍ ഇടം ലഭിക്കാതെ ആയിട്ട് കാലങ്ങള്‍ ആയി.ഇത് മൂലം ക്ലബ് വിടാനുള്ള ഓപ്ഷനുകള്‍ അദ്ദേഹത്തിന്റെ എജന്റ്റ് ആയ ജോര്‍ജ് മേണ്ടസ് അന്വേഷിക്കുന്നുണ്ട്.വരാനിരിക്കുന്ന സമ്മര്‍ വിന്‍ഡോയില്‍ ടീമില്‍ ആവശ്യം ഇല്ലാത്ത പല ഫോര്‍വേഡുകളെയും വില്‍ക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.അതിനാല്‍ ആദ്യ ടീമില്‍ കളിക്കാനുള്ള അവസരം ഫാട്ടിക്ക് ടെന്‍ ഹാഗ് നല്‍കാന്‍ ഇടയുണ്ട്.