ലിവര്‍പൂളിനെ അട്ടിമറിച്ച് വൂള്‍വ്സ്
തുടര്‍ച്ചയായ മൂന്നു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ജയം നേടാന്‍ ആകാതെ പോയ ലിവര്‍പൂള്‍ ഇതാ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളിന് വൂള്‍വ്സ് പരാജയപ്പെടുത്തി.റിലഗേഷന്‍ ഭീഷണി നേരിടുന്ന വൂള്‍വ്സിന് വലിയൊരു ആശ്വാസം ആണ് ഈ വിജയം.അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ ജോയല്‍ മാറ്റിപ്പ് സെല്‍ഫ് ഗോള്‍ നേടി കൊണ്ട് വൂല്വ്സിനു ലീഡ് നേടി കൊടുത്തു.12 മിനിറ്റില്‍ ഡിഫൻഡർ ക്രെയ്ഗ് ഡോസന് ലീഡ് ഇരട്ടിപ്പിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ ലിവര്‍പൂള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും മൂന്നാം ഗോള്‍ റൂബന്‍ നെവസിന്റെ ബൂട്ടില്‍ നിന്ന് പിറന്നതോടെ കളി കൈ വിട്ടു പോയി എന്ന് ക്ലോപ്പ് തിരിച്ചറിഞ്ഞു.ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ലിവർപൂൾ തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് എവേ മത്സരങ്ങളിൽ തോൽക്കുന്നത്.ഈ തോല്‍വികള്‍ക്ക് തനിക്ക് ഇപ്പോള്‍ ഒരു മറുപടി നല്കാന് കഴിയില്ല എന്നായിരുന്നു മത്സരശേഷം ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.






































