ബാഴ്‌സലോണ കരാർ ഓഫർ സെർജി റോബർട്ടോ നിരസിച്ചെന്ന് റിപ്പോര്‍ട്ട്
ബാഴ്‌സലോണ റൈറ്റ് ബാക്ക് സെർജി റോബർട്ടോ ക്ലബ്ബിൽ തുടരാനുള്ള ഒരു വർഷത്തെ കരാർ ഓഫർ നിരസിച്ചതായി റിപ്പോർട്ട്.തന്റെ 13 വർഷത്തെ പ്രൊഫഷണൽ കരിയർ മുഴുവൻ ക്യാമ്പ് നൗവിൽ ചെലവഴിച്ച 30-കാരൻ, സീസൺ അവസാനത്തോടെ തന്റെ നിലവിലെ കരാർ അവസാനിപ്പിച്ച് മറ്റൊരു ക്ലബ് തേടാന്‍ ഒരുങ്ങുന്നു.

റോബർട്ടോ ഇതുവരെ ഹെഡ് കോച്ച് സാവിയുടെ കീഴിൽ ഒരു സ്ക്വാഡ് റൊട്ടേഷൻ പ്ലെയറാണ്, ഈ കാമ്പെയ്‌നില്‍ പരിക്ക് മൂലം പല താരങ്ങളും പിച്ചില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ റോബര്‍ട്ടോയുടെ സേവനം സാവിയുടെ തലവേദനക്ക് പരിഹാരം ആയി.താരത്തിന്‍റെ പ്രകടനം വളരെ ഏറെ ഇഷ്ട്ടപ്പെട്ട സാവി അദ്ധേഹത്തെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.അതിനാല്‍ ബോര്‍ഡ് കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ റോബര്‍ട്ടോക്ക് അവസരം നല്‍കി എന്നും എന്നാല്‍ തന്റെ ഏജന്റ് ജോസ് മരിയ ഒറോബിറ്റ്ഗുമായുള്ള സംഭാഷണത്തെത്തുടർന്ന് റോബർട്ടോ ആ ഓഫർ നിരസിക്കാൻ തീരുമാനിച്ചു എന്നും മാര്‍ക്ക റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.