പോള്‍ പോഗ്ബയില്‍ ഉള്ള യുവന്‍റ്റസിന്‍റെ വിശ്വാസം നഷ്ട്ടപ്പെടുന്നു
യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയോടുള്ള ക്ഷമ നഷ്‌ടപ്പെടുകയും അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യുന്നതിനോ അല്ലെങ്കിൽ കരാർ അവസാനിപ്പിക്കുന്നതിനോ ഉള്ള സാധ്യതകള്‍ മാനെജ്മെന്റ് അന്വേഷിച്ചു വരുകയാണ് എന്നും റിപ്പോര്‍ട്ട്.കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 29-കാരൻ ഈ സീസണിലൊന്നും യുവേക്ക് വേണ്ടി കളിച്ചിട്ടില്ല.

കഴിഞ്ഞ ജൂലൈയിൽ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൈൻ ചെയ്തപ്പോൾ, എഎസ് റോമയിലേക്ക് പോയ പൗലോ ഡിബാലക്ക് നല്ലൊരു പകരക്കാരന്‍ ആകാന്‍ പോഗ്ബക്ക് കഴിയും എന്ന് യുവന്‍റ്റസ് കരുതിയിരുന്നു.എന്നാല്‍ കാല്‍ മുട്ടിനേറ്റ പരിക്ക് വില്ലന്‍ ആയി. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന യുവന്‍റ്റസിനു ഇപ്പോള്‍ ഫ്രഞ്ച് താരം ഒരു ബാധ്യതയായി കഴിഞ്ഞു.താരത്തിനെ യുണൈറ്റഡില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ യുവന്‍റ്റസ് മുടക്കിയത് 31 മില്യണ്‍ യൂറോയാണ്.വളരെ ഉയര്‍ന്ന വേതനവും താരം വാങ്ങുന്നുണ്ട് എന്നതും യുവേ ബോര്‍ഡിനെ വല്ലാതെ ചൊടിപ്പിക്കുന്നു.