മാറ്റിയോ ഡാർമിയൻ ഇന്റര് മിലാനുമായുള്ള കരാര്‍ കാലാവധി നീട്ടി
വിംഗ്ബാക്ക് മാറ്റിയോ ഡാർമിയൻ ഇന്റര് മിലാനുമായുള്ള കരാര്‍ 2024 ജൂൺ അവസാനം വരെ നീട്ടി.ഡാർമിയന്റെ മുൻ കരാർ ഈ വർഷം ജൂണോടെ അവസാനിക്കുമായിരുന്നു.എന്നാല്‍ താരത്തിന്‍റെ സേവനം ക്ലബിന് വളരെ വിലപ്പെട്ടത് ആണ് എന്ന് വെളിപ്പെടുത്തിയ മാനെജ്മെന്റ് കാലങ്ങള്‍ ഏറെയായി താരത്തിന്‍റെ എജന്റുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട്.

2024 നു ശേഷം താരത്തിനെ ഒരു വര്‍ഷത്തേക്ക് കൂടി ടീമില്‍ തുടരുന്നതിന് വേണ്ടിയുള്ള ഓപ്ഷന്‍ കോണ്ട്രാക്റ്റില്‍ മിലാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പുതിയ കരാര്‍ പ്രകാരം താരത്തിന്‍റെ വേതനം 2.5 മില്യണ്‍ യൂറോയാണ്.2020 വേനൽക്കാലത്ത് പാർമയിൽ നിന്ന് ഇന്റര്‍ മിലാനിലേക്ക് കൂടുമാറിയ താരം തന്റെ രണ്ടാമത്തെ കാമ്പെയ്‌നിൽ തന്നെ സൂപ്പർകോപ്പ ഇറ്റാലിയാനയും കോപ്പ ഇറ്റാലിയ കൂടാതെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്റരിനൊപ്പം സീരി എ കിരീടവും നേടി.