കാന്‍സലോ പോയ വിടവില്‍ ബെൻ ചിൽവെലിനെ സൈന്‍ ചെയ്യാന്‍ സിറ്റി
ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസി ഡിഫൻഡർ ബെൻ ചിൽവെല്ലിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.ലോണിൽ ജോവോ കാൻസലോ ബയേൺ മ്യൂണിക്കിലേക്ക് പോയതിന് ശേഷം നിലവിലെ ഇംഗ്ലീഷ് ചാമ്പ്യൻമാർക്ക് ലെഫ്റ്റ് ബാക്ക് ഓപ്‌ഷനുകൾ കുറവാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ പെപ് ഗാർഡിയോളക്ക് വളരെ കഴിവുള്ള രണ്ട് ലെഫ്റ്റ് ബാക്കുകൾ നഷ്ടപ്പെട്ടു.ഒലെക്സാണ്ടർ സിൻചെങ്കോ ആഴ്സണലിലേക്കും ഇതിനു മുന്നേ പോയിരുന്നു. ഇതിനുപുറമെ, കഴിഞ്ഞ സീസണിലെ സ്റ്റാർ പെർഫോമറായ കാൻസെലോക്കും സിറ്റി വാതില്‍ തുറന്നു കൊടുത്തിരുന്നു.ബെല്‍ജിയന്‍ ക്ലബ് ആയ ആൻഡർലെച്ചിൽ നിന്നുള്ള സിറ്റിയുടെ സമ്മർ റിക്രൂട്ട് ആയ സെർജിയോ ഗോമസ്,നഥാന്‍ ഏക്ക്,റിക്കോ ലൂയിസ് എന്നിവരുടെ സാന്നിധ്യം മൂലം കാന്‍സലോക്ക് സമയം ലഭിക്കുന്നില്ല.ഇത് പെപ്പിന്റെയും കാന്‍സലോയുടെയും തമ്മിലുള്ള സൌഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തി.ഇനി തിരിച്ചു വരാന്‍ സാധ്യതയില്ലാത്ത കാന്‍സലോക്ക് പകരമായി പ്രീമിയര്‍ ലീഗ് കളിച്ച പരിചയവും ആക്രമണ ഫുട്ബോള്‍ കളിക്കാനും കഴിവുള്ള ബെന്‍ ചില്‍വെല്‍ തങ്ങള്‍ക്ക് വളരെ അധികം അനുയോജ്യന്‍ ആവുമെന്ന് സിറ്റി മാനെജ്മെന്റ് കരുതുന്നു.