ഡെസ്റ്റിനെ ബാഴ്സയിലേക്ക് തിരിച്ചയക്കാന്‍ എസി മിലാന്‍
ബാഴ്‌സലോണ ലോണില്‍ നല്‍കിയ അമേരിക്കന്‍ യുവ താരമായ സെര്‍ജിനോ ഡെസ്റ്റ് എസി മിലാനിൽ ഫോം കണ്ടെത്താന്‍ വളരെ ഏറെ പാടുപ്പെടുകയാണ്.താരത്തിനെ വാങ്ങാനുള്ള ഓപ്ഷന്‍ ലോണ്‍ കോണ്ട്രാക്റ്റില്‍ ഉണ്ട് എങ്കിലും അദ്ദേഹത്തിനെ സ്ഥിരമായി വാങ്ങാന്‍ ഉദ്ദേശം എസി മിലാനില്ല.ഇപ്പോള്‍ താരത്തിനെ മിലാന്‍ ചാമ്പ്യൻസ് ലീഗ് ടീമിൽ നിന്ന് പുറത്തായതായി റിപ്പോർട്ടുണ്ട്.
/cdn.vox-cdn.com/uploads/chorus_image/image/71935999/1459649013.0.jpg)
റെഡ്ബുൾ സാൽസ്ബർഗും ഡിനാമോ സാഗ്രെബും ഉൾപ്പെട്ട ഗ്രൂപ്പ് ഇയിൽ ചെൽസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം മിലാൻ പ്രീ ക്വാര്‍ട്ടറില്‍ ടോട്ടൻഹാമിനെ നേരിടും. ഡെസ്‌റ്റിന് പകരം മാലിക് തിയാവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആണ് മിലാന്‍ തീരുമാനിച്ചിരിക്കുന്നത്.അദ്ദേഹം പിച്ചില്‍ കൂടുതല്‍ ടീമുമായി ഇഴുകി ചേര്‍ന്ന് കളിക്കും എന്ന് പിയോളി കരുതുന്നു.ഡെസ്റ്റിനെ സൈന്‍ ചെയ്യുന്നതിന് ബാഴ്സ മിലാന് നല്‍കിയ ഓഫര്‍ ഏകദേശം 20 മില്യണ്‍ യുഎസ് ഡോളര്‍സ് ആയിരുന്നു.അധിക പക്ഷവും താരത്തിനെ ഈ സമ്മറോടെ ബാഴ്സയിലേക്ക് തിരിച്ചയക്കാന്‍ ആണ് മിലാന്‍റെ ഉദ്ദേശം.