ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് ജോവ ഫെലിക്സിന്‍റെ പേര് വെട്ടാന്‍ ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ ആദ്യ സൈനിങ്ങായി ടീമിലേക്ക് എത്തിയ താരം ആയിരുന്നു ജോവോ ഫെലിക്സ്.സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ അത്ലറ്റിക്കോ താരത്തിനെ ചെല്‍സിയിലെക്ക് ലോണില്‍ വിടുകയായിരുന്നു.താരത്തിനും ഇത് വളരെ നല്ലൊരു അവസരം ആയിരുന്നു.ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന സാധ്യത അദ്ദേഹത്തിന്‍റെ മൂല്യത്തില്‍ വരുത്താന്‍ പോകുന്ന മാറ്റം വളരെ വലുത് ആണ്.പോര്‍ച്ചുഗീസ് താരത്തെ കൂടാതെ ബെനോയിറ്റ് ബാദിയാഷിൽ, മൈഖൈലോ മുദ്രിക്, നോനി മഡ്യൂകെ, എൻസോ ഫെർണാണ്ടസ് എന്നിവരെയും ചെല്‍സി പിന്നീട് സൈന്‍ ചെയ്തിരുന്നു.

എന്നാല്‍ താരത്തിന്‍റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് വലിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്.എന്തെന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള ടീമില്‍ വെറും മൂന്നു ജനുവരി സൈനിങ്ങുകളെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.അതില്‍ മുദ്രിക്കിനെയും ഫെർണാണ്ടസിനെയും ഉള്‍പ്പെടുത്താന്‍ ആണ് മാനേജര്‍ പോട്ടര്‍ തീരുമാനിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഒരു പൊസിഷന് വേണ്ടി ഫെലിക്‌സ്, മഡ്യൂകെ, ബദിയാഷിൽ എന്നിവർ മത്സരിക്കും.പോര്‍ച്ചുഗീസ് താരത്തിനെ ക്ലബ് തഴയാന്‍ ആണ് സാധ്യത എന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നുണ്ട്.